»   » പണം വാരുന്നത് അന്യഭാഷാ ചിത്രങ്ങള്‍

പണം വാരുന്നത് അന്യഭാഷാ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam
Theater
കേരളത്തില്‍ തിയറ്ററുകളില്‍ നിന്ന് ഇപ്പോള്‍ പണം വാരുന്നത് അന്യഭാഷാ ചിത്രങ്ങള്‍. നൂറ്റി നാല്‍പതോളം ചിത്രങ്ങള്‍ ഈ വര്‍ഷം ഇറങ്ങിയെങ്കിലും അന്യഭാഷാ ചിത്രങ്ങളുമായി മല്‍സരിക്കേണ്ടി വരുമ്പോള്‍ മലയാള സിനിമകള്‍ പുറകോട്ടു പോകുകയാണ്. ദീപാവലിക്ക് മൂന്ന് തമിഴി ചിത്രങ്ങളും ഒരു ഹിന്ദി ചിത്രവും എത്തിയപ്പോഴേക്കും മലയാള സിനിമകളൊക്കെ തിയറ്ററുകളില്‍ നിന്നു പിന്‍മാറി. അന്യഭാഷാ ചിത്രങ്ങളോടുള്ള പേടി ഇനിയും മലയാള സിനിമയ്ക്കു മാറിയില്ല എന്നോ അന്യഭാഷാ ചിത്രങ്ങളോടു മല്‍സരിക്കാനുള്ള ആവത് നേടിയില്ല എന്നോ ഇതിനെ വിശേഷിപ്പിക്കാം.

ദീപാവലിക്ക് റിലീസ് ചെയ്ത അജിത്തിന്റെ ആരംഭം, ഹിന്ദി ചിത്രമായ ക്രിഷ് ത്രീ എന്നിവയൊന്നും പറഞ്ഞുപരത്തിയ അത്ര മെച്ചമൊന്നുമല്ല. അജിത്ത് വിഷ്ണുവര്‍ധന്‍ ചിത്ത്രതിന് 140 തിയറ്ററുകളാണ് കേരളത്തില്‍ നിന്നു ചാര്‍ട്ട് ചെയ്തത്. എറണാകുളത്ത് പത്തിലേറെ തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു. എന്നാല്‍ ആദ്യ രണ്ടു ദിവസം കൊണ്ടു തന്നെ ഈ തരംഗം ഇല്ലാതായി. ഇവരുടെ മുന്‍ ചിത്രമായ ബില്ലയില്‍ നിന്നു കാര്യമായ മാറ്റമൊന്നുമിലാതെയാണ് ചിത്രമെത്തിയത്. അജിത്തിന്റെ ഗംഭീര പ്രകടനമാണ് എടുത്തുപറയേണ്ട പ്രത്യേകത.

സാങ്കേതികപരമായി മുന്നിലെങ്കിലും സിനിമയെന്ന നിലയില്‍ അത്ര കേമമൊന്നുമല്ല ക്രിഷ് ത്രീ. എന്നിട്ടും നൂറോളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു. കാര്‍ത്തിയുടെ ആള്‍ ഇന്‍ ആള്‍ അഴകുരാജ കോമഡി എന്ന നിലയില്‍ ആളെ കൂട്ടുന്നുണ്ട്. വിശാലിന്റെ പാണ്ടിനാടും പ്രതീക്ഷിച്ച നിലവാരമില്ലായിരുന്നു.

ഇങ്ങനെയൊക്കെയായിട്ടും ഈ ചിത്രങ്ങളോടു മല്‍സരിക്കാന്‍ നല്ലൊരു മലയാള സിനിമ റിലീസ് ചെയ്തില്ല എന്നതാണു കഷ്ടം. ക്ലിയോപാട്ര എന്നൊരു ചിത്രമാണ് കഴിഞ്ഞാഴ്ച തിയറ്ററിലെത്തിയത്. ഒരു ദിവസം പോലും ഈ ചിത്രം തിയറ്ററില്‍ ഓടിയില്ല. ദീപാവലി പോലെ നല്ലൊരു ആഘോഷ ദിവസം വന്നിട്ടും സൂപ്പര്‍താരങ്ങളുടെയോ മുന്‍നിര താരങ്ങളുടെയോ സിനിമ റിലീസ് ചെയ്യാന്‍ ഇവിടുത്തെ സിനിമാ പ്രവര്‍ത്തകര്‍ ധൈര്യം കാട്ടിയില്ല. സ്വന്തം കഴിവിലുള്ള വിശ്വാസക്കുറവു തന്നെയാണ് ഇത്. ഇനി വരും ദിവസങ്ങളിലെങ്കിലും നല്ല ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്നു പ്രതീക്ഷിക്കാം.

English summary
Tamil and Bollywood movies gone hit in Kerala theaters.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam