»   » ഡി കമ്പനിയില്‍ പൊലീസായി തനുശ്രീ ഘോഷ്

ഡി കമ്പനിയില്‍ പൊലീസായി തനുശ്രീ ഘോഷ്

Posted By:
Subscribe to Filmibeat Malayalam

അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഈ അടുത്ത കാലത്ത് എന്ന ചിത്രത്തിലൂടെയാണ് ബംഗാളി സുന്ദരി തനുശ്രീ ഘോഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്‌സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടിയിരുന്നില്ല. ഇതിന് പിന്നാലെ എം പത്മകുമാറിന്റെ ഒറീസയെന്ന ചിത്രത്തിലും തനുശ്രീ അഭിനയിച്ചു, പക്ഷേ ചിത്രം ശ്രദ്ധിക്കപ്പെട്ടതേയില്ല. പക്ഷേ തനുശ്രീയ്ക്ക് മലയാളത്തില്‍ അവസരത്തിന് കുറവില്ല. ഇപ്പോഴിതാ റിലീസിന് തയ്യാറാകുന്ന ഡി കമ്പനിയെന്ന ആന്തോളജിയില്‍ തനുശ്രീയുടെ സാന്നിധ്യമുണ്ട്.

ആക്ഷന്‍ കഥകള്‍ പറയുന്ന ഹ്രസ്വചിത്രങ്ങള്‍ കോര്‍ത്തിണക്കുന്ന ഡി കമ്പനിയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ദിയ എന്ന ചിത്രത്തിലാണ് തനുശ്രീ അഭിനയിക്കുന്നത്. ഫഹദ് നായകനാകുന്ന ചിത്രത്തില്‍ തനുശ്രീയ്ക്ക് പൊലീസ് വേഷമാണ്. ചിത്രത്തില്‍ താന്‍ ട്രെയിനി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ആയിട്ടാണ് അഭിനയിക്കുന്നതെന്നും ഫഹദ് ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നതെന്നും തനുശ്രീ പറയുന്നു. പൊലീസ് വേഷമാണെങ്കിലും തനുശ്രീ യൂണിഫോമില്‍ ത്തെുന്നില്ലെന്നത് പ്രത്യേകതയാണ്, ചിത്രത്തിലുടനീളം കുര്‍ത്തയുമിട്ടാണ് തനുശ്രീയുടെ അഭിനയം.

Tanusree Ghosh

എന്തായാലും ദിയയില്‍ ഒന്നിച്ചഭിനയിച്ചതോടെ തനുശ്രീ ഫഹദ് ഫാസിലിന്റെ ഫാനായി മാറിയിരിക്കുകയാണ്. 2001 മുതല്‍ താന്‍ അഭിനയം തുടങ്ങിയതാണെന്നും ഇന്നുവരെ ഫഹദിനെപ്പോലെ ബ്രില്ല്യന്റായ ഒരു നടനെ താന്‍ കണ്ടിട്ടില്ലെന്നുമാണ് തനുശ്രീ പറയുന്നത്. ഫഹദ് കഥാപാത്രത്തിന്റെ ഭാവങ്ങള്‍ക്കനുസരിച്ച് ശബ്ദത്തിലും വ്യത്യാസം വരുത്തുന്നു, കണ്ണുകള്‍ കൊണ്ട് അഭിനയിക്കുന്നു. അസൂയപ്പെടുത്തുന്ന രീതിയിലാണ് ഫഹദ് ഡയലോഗുകള്‍ പറയുന്നത്. ഒരു ഹോളിവുഡ് നടന്റെ പൂര്‍ണതയാണ് എനിയ്ക്ക ഫഹദില്‍ കാണാന്‍ കഴിയുന്നത്- ഫഹദിനെക്കുറിച്ച് പറയാന്‍ തനുശ്രീയ്ക്ക് നൂറു നാവ്.

എനിയ്ക്ക് ഷോട്ടില്ലെങ്കില്‍പ്പോലും ഞാന്‍ ഫഹദിന്റെ അഭിനയം കാണാനായി സെറ്റില്‍പ്പോകും. ഫഹദിനെ നിരീക്ഷിയ്ക്കുന്നതിലൂടെ ഒരുപാട് കാര്യങ്ങള്‍ പടിയ്ക്കാന്‍ കഴിയും-തനുശ്രീ പറയുന്നു.

തന്റെ പൊലീസ് വേഷത്തിനായി താന്‍ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ ആ കഥാപാത്രത്തിന്റെ മൂഡിലേയ്ക്ക് മാറുകയാണ് ചെയ്യുന്നതെന്നും താരം പറയുന്നു. താന്‍ മലയാളചലച്ചിത്രലോകത്തെ പ്രണയിച്ചുതുടങ്ങിയെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് ഇവിടെയുണ്ടാകുന്നതെന്നും പറയാനും തനുശ്രീ മടിയ്ക്കുന്നില്ല.

English summary
It was Arun Kumar Aravind's Ee Adutha Kaalathu that made Bengali beauty, Tanusree Ghosh, popular in Mollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam