»   » നായികമാരുടെ നാഭിയില്‍ സംവിധായകന്റെ കലാവിരുന്ന്!!! പറഞ്ഞതെല്ലാം തപ്‌സി തിരുത്തുന്നു കാരണം???

നായികമാരുടെ നാഭിയില്‍ സംവിധായകന്റെ കലാവിരുന്ന്!!! പറഞ്ഞതെല്ലാം തപ്‌സി തിരുത്തുന്നു കാരണം???

Posted By: Karthi
Subscribe to Filmibeat Malayalam

ഒരിക്കല്‍ വിളിച്ച് പറയുകയും പിന്നീട് വിവാദമാകുമ്പോള്‍ അത് മാറ്റിപ്പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ അത്ര പുതുമയല്ല. രാഷ്ട്രീയക്കാര്‍ മാത്രമല്ല, കൈവിട്ട് പോയാല്‍ സിനിമാക്കാര് പോലും അഭിപ്രായങ്ങള്‍ തലകീഴ് മറിച്ചു കളയും. മലയാളത്തിലിപ്പോള്‍ അഭിപ്രായ പ്രകടനത്തിന്റേയും തിരുത്തലിന്റേയും സമയമാണ്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകയാകുന്നത് തെന്നിന്ത്യയിലും ബോളിവുഡിലും താരമായ തപ്‌സിയുടെ തിരുത്തലാണ്. 

തെലുങ്ക് സംവിധായകന്‍ രാഘവേന്ദ്ര റാവുവിനേക്കുറിച്ച് താന്‍ നടത്തിയ പരമാര്‍ശങ്ങളാണ് തപ്‌സി ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. തപ്‌സിയെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധയകനേക്കുറിച്ചുള്ള പരാമാര്‍ശം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആരാധകര്‍ തപ്‌സിയെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.

മാപ്പ് പറഞ്ഞു

സിനിമയ്ക്ക് എരിവ് പകരാന്‍ നടികളുടെ നാഭിക്ക് നേരെ പൂക്കളും പഴങ്ങളുമെറിയുന്ന സംവിധായകരേക്കുറിച്ച് സംസാരിക്കവേയായിരുന്നു തപ്‌സി രാഘവേന്ദ്ര റാവുവിനെ കളിയാക്കുന്ന തരിത്തില്‍ സംസാരിച്ചത്. തന്റെ പരാമര്‍ശങ്ങള്‍ പലരേയും വേദനിപ്പിച്ചുവെന്ന് വ്യക്തമായി. അതില്‍ താന്‍ മാപ്പ് ചോദിക്കുന്നവെന്നും താരം വ്യക്തമാക്കി.

നാഭിയില്‍ നാളികേരം എറിഞ്ഞു

പ്രക്ഷകരില്‍ വികാരമുണ്ടാക്കുന്നതിനാണ് നാഭിയില്‍ പൂക്കളും പഴങ്ങളും എറിയുന്നത്. എന്നാല്‍ തന്റെ നാഭിയില്‍ തേങ്ങയാണ് എറിഞ്ഞത്. നാഭിയില്‍ നാളികേരം വന്നടിക്കുമ്പോള്‍ പ്രേക്ഷകരില്‍ എന്ത് വികാരമാണ് ഉണ്ടാകുന്നതെന്നുമാണ് താരം പരിപാടിയില്‍ ചോദിച്ചത്.

അതൊരു ഹാസ്യ പരിപാടിയായിരുന്നു

ഒരു ഹാസ്യ പരിപാടിയായിരുന്നു. ആരേയും വേദനിപ്പിക്കാനല്ല താന്‍ ഇത് പറഞ്ഞത്. തുടക്കത്തില്‍ സിനിമ ലോകം ആവശ്യപ്പെടുന്നത് എന്താണെന്ന് അറിയില്ലായിരുന്നു അത് സൂചിപ്പിക്കാനാണ് തന്റെ ആദ്യ അനുഭവം പങ്കുവച്ചതെന്നും താരം പറഞ്ഞു.

അദ്ദേഹത്തെ അപമാനിക്കുകയില്ല

താന്‍ ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരിക്കുന്ന വ്യക്തിയാണ് രാഘവേന്ദ്ര റാവു. തനിക്ക് അദ്ദേഹത്തെ മറക്കാന്‍ പറ്റില്ല. താന്‍ അദ്ദേഹത്തെ അപമാനിക്കുകയില്ല. തന്റെ സിനിമ ജീവിതത്തിന്റെ ഭാഗമായവരെ തള്ളിപ്പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തപ്‌സി പറയുന്നു.

105ാമത്തെ ചിത്രം

രാഘവേന്ദ്ര റാവുവിന്റെ 105ാമത്തെ ചിത്രമായ ജൂമ്മാണ്ടി നാദം എന്ന ചിത്രത്തിലൂടെയാണ് തപ്‌സി സിനിമയില്‍ എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ താര സുന്ദരികളായ ശ്രീദേവി, ജയസുധ എന്നിവരെ സിനിമയില്‍ എത്തിച്ചതും രാഘവേന്ദ്ര റാവുവാണ്.

നാഭീ വിദഗ്ദ്ധന്‍

രാഘവേന്ദ്ര റാവുവിന്റെ ചിത്രങ്ങളിലെ ഗാനരംഗങ്ങളിലുള്ള നാഭീ പ്രദര്‍ശനങ്ങള്‍ തെലുങ്കില്‍ പ്രസിദ്ധമാണ്. പ്രേക്ഷകരെ പുളകിതരാക്കുന്ന ഈ രംഗങ്ങള്‍ കാരണം നാഭീ വിദഗ്ദ്ധന്‍ എന്നൊരു പട്ടം തന്നെ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട് ചില തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.

തപ്‌സി മാത്രമല്ല ചിരഞ്ജീവിയും

തപ്‌സി മാത്രമല്ല തെലുങ്കിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും രാഘവേന്ദ്ര റാവുവിന്റെ നാഭീ പ്രദര്‍ശനത്തേക്കുറിച്ച് പറയുന്നുണ്ട്. ആര്‍ക്കെങ്കിലും പഴങ്ങളേക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ രാഘവേന്ദ്ര റാവുവിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ മതി എന്നായിരുന്നു ഒരു അഭിമുഖത്തില്‍ ചിരഞ്ജീവി പറഞ്ഞത്.

English summary
Tapsee Pannu apologies over Ragavendrs Rao midriff controversy. That was a misunderstanding, I never forget and insult Ragavendrs Rao, says Tapsee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam