»   » മലയാളത്തിലെ പച്ച കുത്തിയ സുന്ദരികള്‍

മലയാളത്തിലെ പച്ച കുത്തിയ സുന്ദരികള്‍

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ഫാഷന്‍ ട്രെന്‍ഡുകള്‍ മാറി മാറി പരീക്ഷിയ്ക്കുന്നതില്‍ ബോളിവുഡിനെ വെല്ലുന്ന തരത്തിലാണ് മോളിവുഡിന്റെ പോക്ക്. ഇപ്പോള്‍ ടാറ്റൂ മാനിയ തന്നെയാണ് മോളിവുഡിനെ ഒന്നടങ്കം പിടികൂടിയിരിയ്ക്കുന്നത്. മംമ്ത മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ വളരെ നേരത്തെ തന്നെ പച്ച കുത്തിയവരാണ്. പൂര്‍ണിമയുടെ വലത് കൈയ്യില്‍ വിനായകന്റെ രൂപമാണ് പച്ച കുത്തിയിട്ടുള്ളത്.

Lena

മംമ്തയുടെ വലത് കെയ്യില്‍ ഒരു ക്‌ളെഫ് ചിഹ്നവും കഴുത്തില്‍ ജപ്പാന്‍ അക്ഷരവും പച്ചകുത്തിയിട്ടുണ്ട്. നടന്‍ ലാലിന്റെ മകനും സംവിധായകനുമായ ജീന്‍ പോള്‍ ലാലും ഒരു ടാറ്റൂ ഭ്രാന്തനാണെന്ന് പറയാതെ വയ്യ. സ്റ്റൈലിന് വേണ്ടിയല്ല ടാറ്റു കുത്തുന്നതെന്നും ചില ഓര്‍മ്മകളെയാണ് ഇത്തരത്തില്‍ പച്ചകുത്തുന്നതെന്ന് ജീന്‍ പറയുന്നു.

Lena

നടി കുക്കു പരമേശ്വരനും ടാറ്റു കുത്തിയിട്ടുണ്ട്. കാലില്‍ സൂര്യന്റെ ചിത്രമാണ് കുക്കു പച്ച കുത്തിയിരിയ്ക്കുന്നത്. നടി ലെനയും രണ്ട് ടാറ്റു കുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളെയാണ് രണ്ട് ടാറ്റുകളിലൂടെ സൂചിപ്പിയ്ക്കുന്നതെന്ന് ലെന പറഞ്ഞു. തന്റെ വ്യക്തിത്വത്തെ പ്രതിഫലിപ്പിയ്ക്കുന്നതാണ് ടാറ്റുവെന്നും ലെന പറഞ്ഞു.

കടുത്ത വേദനയാണ് ടാറ്റു കുത്തന്പോഴുണ്ടാകുന്നതെങ്കിലും പച്ചകുത്തലിനോടുളള പ്രിയം പലരേയും അതിന് പ്രേരിപ്പിയ്ക്കുന്നുവെന്ന് ജീന്‍ പറഞ്ഞു. ടാറ്റു കുത്തുന്നതിന് ചില വിശ്വാസങ്ങളുണ്ട്. ചിലതരം ടാറ്റു കുത്തുന്നത് ചിലര്‍ക്ക് ഭാഗ്യം നല്‍കും എന്നാണ്. എന്തായാലും അതിനെപ്പറ്റിയൊന്നും പ്രതികരിയ്ക്കാന്‍ പച്ച കുത്തിയ താരങ്ങള്‍ തയ്യാറല്ല.

English summary
Tattoos can be poetic, intriguing or sometimes, even plain odd! But most of the time, it comes with a trendy tag — wear your attitude on your skin. Several stars from the other film industries have been spotted with a variety of tattoos. Of late, the tattoo mania has caught the fancy of Mollywood stars too

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam