»   » ആസിഫ് അലിയോട് പ്രേക്ഷകര്‍ക്ക് താല്പര്യമില്ലേ..? പിന്നെ ഈ നേട്ടം എങ്ങനെ ഒപ്പിച്ചു..?

ആസിഫ് അലിയോട് പ്രേക്ഷകര്‍ക്ക് താല്പര്യമില്ലേ..? പിന്നെ ഈ നേട്ടം എങ്ങനെ ഒപ്പിച്ചു..?

Posted By: Karthi
Subscribe to Filmibeat Malayalam

അടുത്ത കാലത്ത് തിയറ്ററിലെത്തിയ ആസിഫ് അലി ചിത്രങ്ങള്‍ വന്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രങ്ങള്‍ പോലും തിയറ്ററില്‍ തകര്‍ന്നു. മികച്ച ചിത്രമെന്ന് സിനിമ കണ്ട പ്രേക്ഷകരും സിനിമ പ്രവര്‍ത്തകരും ഒന്നടങ്കം പറഞ്ഞിട്ടും തിയറ്ററില്‍ ആള് കയറാത്ത സാഹചര്യവും ആസിഫ് അലി ചിത്രത്തിനുണ്ടായി. ഒടുവില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംവിധായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. പിന്നാലെ ചിത്രത്തിന് പിന്തുണയുമായി സിനിമ മേഖലയിലുള്ളവര്‍ രംഗത്തെത്തി. ഇതോടെ ചിത്രത്തിന് ആള് കയറിത്തുടങ്ങി.

thrissivaperoor kliptham

അഡ്വഞ്ചേഴ്‌സ് ഓഫ്  ഓമനക്കുട്ടന്‍ എന്ന ആ ചിത്രം ആസിഫിന്റെ കരിയറില്‍ മികച്ച നേട്ടമായി എന്നതിനുളള തെളിവാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആസിഫിന്റെ പുതിയ ചിത്രം തൃശ്ശിവപേരൂര്‍ ക്ലിപ്തത്തിന്റെ ടീസര്‍. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന പുതുമയുള്ള ടീസറിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകായാണ്. യൂടൂബ്  ഇന്ത്യുടെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ടീസര്‍. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 2.7 ലക്ഷം ആളുകള്‍ ടീസര്‍ കണ്ടു. ഇതുവരെ ടീസര്‍ 3.8 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 9005 ലൈക്കുകളും ഇതിന് ലഭിച്ചിട്ടുണ്ട്. 

നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, അപര്‍ണ ബാലമുരളി, ബാബുരാജ്, ടിനി ടോം, ശ്രീജിത് രവി, ഇര്‍ഷാദ് എന്നിവരാണ് പ്രധാന താരങ്ങള്‍. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാവ് ഫരീദ് ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
'Thrissivaperoor Kliptham' teaser trends on youtube in the first position. Teaser gained 2.7 lakh viewrs in 24 hours.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X