»   » കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: ഒരു പണിയും ഇല്ലാത്തവര്‍ക്കുളള പണിയാണ് സിനിമാഭിനയം എന്ന് കരുതിയെങ്കില്‍ തെറ്റി. ഇപ്പോള്‍ കുറച്ചായി ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും ഒക്കെ ഉള്ളവരും സിനിമ തേടി എത്തുന്നുണ്ട്.

കന്നഡ സിനിമയില്‍ ഇപ്പോള്‍ ഹൈ പ്രൊഫൈല്‍ പ്രൊഫഷണലുകളുടെ തിരക്കാണ്. എന്‍ജിനീയറിങും എംബിഎയും കഴിഞ്ഞ് സിനിമയിലെത്തിയ സാക്ഷി അഗര്‍വാള്‍ മുതല്‍ നിഷ യോഗേശ്വര്‍, കാവ്യ ഷെട്ടി, ഡോ.ഭാരതി എനിങ്ങനെ ഈ പട്ടിക നീളുന്നു.

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിടെക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒന്നാം റാങ്ക്. കൂടാതെ മാര്‍ക്കറ്റിങില്‍ ഒരു എംബിഎ ബിരുദവും. പിന്നെ ഇന്‍ഫോസിസിലെ ജോലി. ഇതൊക്കെയായിരുന്നു കന്നഡയിലുടെ പുതിയ താരം സാക്ഷി അഗര്‍വാള്‍. എന്നാല്‍ തേജസ്വിനി എന്ന കന്നഡയിലെ ഹിറ്റ് സംവിധായകന്റ ഒരു ഫോണ്‍ കോള്‍ ആണ് സാക്ഷി അഗര്‍വാളിന്റെ ജീവിതം മാറ്റി മറിച്ചത്.

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

കര്‍ണ്ണാടകയിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് നിഷ യോഗേശ്വര്‍. അമേരിക്കയിലെ ഇല്ലിനോയ് സര്‍വ്വകലാശാലയില്‍ നിന്ന് സ്റ്റാറ്റിസ്റ്റിക്‌സിലും ബിസിനസിലും ബിരുദം നേടിയ വിരുതി. അംബരീഷ എന്ന സിനിമയില്‍ നായികാവേഷം ചെയ്താണ് വെള്ളിത്തിരയിലെ രംഗപ്രവേശനം.

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

ചെറുപ്പം മുതല്‍ അഭിനയത്തോട് അഭിനിവേശമുള്ള കുട്ടിയായിരുന്നു അഖില കിഷോര്‍. ബാംഗ്ലൂര്‍ ഗ്ലോബല്‍ അക്കാദമി ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയെങ്കിലും സിനിമയിലെത്താതെ വേറെ നിവൃത്തി ഇല്ലായിരുന്നു. 'പാടെ പാടെ' ആയിരുന്നു അഖിലയുടെ ആദ്യ സിനിമ

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് കഴിഞ്ഞ സിനിമ താരമാണ് കാവ്യ ഷെട്ടി. അത്യാവശ്യം മോഡലിങ് ഒക്കെ ആയി നടക്കുമ്പോഴാണ് പ്രീതം ഗുബ്ബിയുടെ കന്നഡചിത്രത്തില്‍ അവസരം കിട്ടുന്നത്. ഇതിന് മുമ്പ് ചെന്നൈയിലെ ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ രണ്ട് മാസം ജോലി ചെയ്തിട്ടുണ്ട് കാവ്യ.

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

പലരും പഠനം കഴിഞ്ഞ് സിനിമയില്‍ എത്തിയപ്പോള്‍ പ്രജു പൂവയ്യ പഠിക്കുമ്പോള്‍ തന്നെയാണ് സിനിമയില്‍ അഭിനയിക്കാനെത്തിയത്. മൈസൂരിലെ ഒരു എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പ്രജു ആദര്‍ശ് എന്ന സിനിമയിലെ നായികയാണ്.

കന്നഡയില്‍ ടെക്കികളും ഡോക്ടര്‍മാരും സിനിമയിലേക്ക്

എന്‍ജിനീയര്‍മാരായ നടിമാരുടെ കൂട്ടത്തിലേക്കിതാ ഒരു ഡോക്ടര്‍ നായിക കൂടി. ഡോ.വി.ഭാരതി. ജയമ്മന മാഗ എന്ന ചിത്രത്തിലൂടെയാണ് ഭാരതി സിനിമ ലോകത്തെത്തിയത്. എന്നാല്‍ മുഴുവന്‍ സമയ നടിയാകാന്‍ ഭാരതിക്ക് അത്ര താത്പര്യമില്ല. ഇപ്പോള്‍ ഐഎഎസിന് വേണ്ടിയുളള പരിശ്രമത്തിലാണ്.

English summary
The Kannada movie industry - known as Sandalwood - is witnessing a rush of hot, young professionals like Nisha Yogeshwar, Kavya Shetty, Akhila Kishore, Prajwal Poovaiah, Dr Bharathi and Dr Nandini who trading programming and white robes for the lustre of silver screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam