»   » കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പൈപ് ലൈന്‍ വഴി ഇറങ്ങിയ നടന്‍ വീണ് മരിച്ചു

കാമുകിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പൈപ് ലൈന്‍ വഴി ഇറങ്ങിയ നടന്‍ വീണ് മരിച്ചു

Posted By:
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയിലെ യുവ നടനും കൊറിയോഗ്രാഫറുമായ ബാലപ്രശാന്ത്(26) കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും വീണ് മരിച്ചു. ഹൈദരാബാദിലെ മൂസാപേട്ടില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

കാമുകി താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് പ്രശാന്ത് വീണത്. വിവാഹിതയായ കാമുകിയുമായി ഏറെ നാളുകളായി പ്രണയത്തിലായിരുന്നു നടന്‍. യുവതിയുടെ വീട്ടില്‍ അപ്രതീക്ഷിതമായി എത്തിയ ബന്ധുക്കളില്‍ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

prashanth

ആറാം നിലയില്‍ നിന്നും പൈപ് ലൈന്‍ വഴി പുറത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കൈ വഴുതി വീഴുകയായിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊറിയോഗ്രാഫര്‍ ആയിരുന്ന പ്രശാന്ത് പിന്നീട് അഭിമയത്തിലേക്ക് കടക്കുകയായിരുന്നു.

English summary
Young choreographer-turned-actor Prashanth died on Friday at Moosapet, Hyderabad after falling from building
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam