»   » തെലുങ്ക് നടിയുടെ തിരോധാനം:രണ്ടാനച്ഛന്റെ പീഡനശ്രമം

തെലുങ്ക് നടിയുടെ തിരോധാനം:രണ്ടാനച്ഛന്റെ പീഡനശ്രമം

Posted By:
Subscribe to Filmibeat Malayalam

ഹൈദരാബാദ്: രണ്ടാനച്ഛന്റെ പീഡനം സഹിക്കവയ്യാതെയാണ് വീടുവിട്ടതെന്ന് തെലുങ്ക് നടി സായി സരിഷ. നടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ടാനച്ഛന്റെ പീഡന ശ്രമം വിവരിച്ചുകൊണ്ട് നടി ചാനല്‍പരിപാടിക്ക് അഭിമുഖം നല്‍കിയത്.

വീട്ടില്‍ അമ്മയില്ലാത്ത സമയം നോക്കി രണ്ടാനച്ഛനായ നീലപ്രസാദ് റാവു പീഡിപ്പിക്കന്‍ ശ്രമിച്ചതിനാലാണ് വീടുവിട്ടതെന്ന് നടി വ്യക്തമാക്കി. തന്റെ അമ്മ ഇദ്ദേഹത്തിന്റെ സാമ്പത്തിക പിന്‍മ്പലത്തില്‍ ജീവിക്കുന്നതു കാരണം ഇക്കാര്യം പൊലീസില്‍ പരാതിപ്പെടാനും കഴിയുമായിരുന്നില്ലെന്ന് സായി സരിഷ പറഞ്ഞു.

sai-sarisha

മെയ് 27ന് 'ലവ് അറ്റാക്ക്' എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് സരിഷയെ കാണാതായത്. നടി കുറ്റമാരോപിച്ച രണ്ടാനച്ഛന്‍ നീലപ്രസാദ് റാവു തന്നെയാണ് മകളെ കാണാതായി എന്ന പരാതി പൊലീസിന് നല്‍കിയത്.

മെയ് 27ന് കാണാതായിട്ടും കഴിഞ്ഞ 18നാണ് ഇദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയെ കാണാതായിട്ടും എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്രയും താമസിപ്പിച്ചു എന്നത് അന്നേ സംശയത്തിനിടവരുത്തിയിരുന്നു.

തനിക്ക് കീഴടങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് നീലപ്രസാദ് ഭിഷണിപ്പെടുത്തിയതായും അമ്മയെ ഓര്‍ത്തുമാത്രമാണ് പൊലീസില്‍ പരാതിപ്പെടാതിരുന്നതെന്നും സായി സരിഷ വ്യക്തമാക്കി.

English summary
Telugu Actress Sai Sarisha Said That She Was Leave In Home Because Of Harassment By Stepfather.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam