»   » ജനത ഗാരേജിന്റെ കണക്കുകൂട്ടല്‍ തെറ്റി; ജൂനിയര്‍ എന്‍ടിആറിനെ പിന്തള്ളി മോഹന്‍ലാല്‍ താരമാകാന്‍ കാരണം?

ജനത ഗാരേജിന്റെ കണക്കുകൂട്ടല്‍ തെറ്റി; ജൂനിയര്‍ എന്‍ടിആറിനെ പിന്തള്ളി മോഹന്‍ലാല്‍ താരമാകാന്‍ കാരണം?

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജ്. ലാലിനൊപ്പം ജൂനിയര്‍ എന്‍ ടി ആറും കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഇപ്പോഴും തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

കണ്‍പീലിയും പുരികവും കൈ വിരലുകള്‍ പോലും അഭിനയിക്കുന്നു; ലാലിന്റെ മാന്ത്രികാഭിനയം വീണ്ടും

ജൂനിയര്‍ എന്‍ ടി ആറിന്റെ സിനിമ എന്ന പേരിലാണ് തെലുങ്ക് സിനിമാ പ്രേമികള്‍ ആദ്യം ജനതാ ഗാരേജിനെ കണ്ടിരുന്നത് എങ്കിലും ഇപ്പോള്‍ അത് മോഹന്‍ലാലിന്റെ മാത്രം സിനിമയായി മാറിയിരിയ്ക്കുന്നു. ലാലിന് തെലുങ്ക് ദേശത്ത് ഫാന്‍സ് അസോസിയേഷന്‍ തുടങ്ങാനുള്ള പുറപ്പാടിലാണ്.

ജൂനിയര്‍ എന്‍ടിആര്‍ പുലിയെങ്കില്‍ മോഹന്‍ലാല്‍ സിംഹം; ലാല്‍ ഞെട്ടിച്ചു എന്ന് തെലുങ്ക് ആരാധകര്‍

എന്നാല്‍ മോഹന്‍ലാലിനെ അല്ല, ജൂനിയര്‍ എന്‍ ടി ആറിന് ഒരു മാര്‍ക്കറ്റ് ലക്ഷ്യമിട്ടായിരുന്നുവത്രെ ജനത ഗാരേജ് എത്തിയത്. പിന്നെ എങ്ങിനെ ജൂനിയര്‍ എന്‍ ടി ആറിനെ പിന്തള്ളി മോഹന്‍ലാല്‍ മുന്നിലെത്തി എന്ന് നോക്കാം

മലയാളികള്‍ക്കിടയില്‍ ശ്രദ്ധവേണം

തീര്‍ത്തും കച്ചവടലാഭം ലക്ഷ്യമിട്ടാണ് ജൂനിയര്‍ എന്‍ ടി ആറിനെയും മോഹന്‍ലാലിനെയും നായകന്മാരാക്കി കൊരട്ടാല ശിവ ജനത ഗാരേജ് എന്ന ചിത്രമൊരുക്കിയത്. അല്ലു അര്‍ജ്ജുനും രാം ചരണിനുമൊക്കെ മലയാളത്തില്‍ ലഭിയ്ക്കുന്ന സ്വീകരണം മനസ്സിലാക്കിയ കൊരട്ടാല ശിവയ്ക്ക്, ജൂനിയര്‍ എന്‍ ടി ആറിനും ആ സ്വീകരണം ലഭിയ്ക്കണം എന്ന ഉദ്ദേശമുണ്ടായിരുന്നു.

ലാലിനെ വിളിച്ചാല്‍

ജൂനിയര്‍ എന്‍ ടി ആറിന് ഒറ്റയടിയ്ക്ക് മലയാളി ആരാധകരെ കിട്ടണമെങ്കില്‍, മലയാളത്തിലെ ഒരു പ്രമുഖ നടന്‍ ഈ ചിത്രത്തിലുണ്ടായിരിക്കണം. അങ്ങനെയാണ് സത്യ എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാലിനെ കണ്ടെത്തിയത്. കഥ ഇഷ്ടപ്പെട്ട ലാല്‍ ചെയ്യാം എന്നേറ്റും

ജൂനിയര്‍ എന്‍ടിആര്‍ സിനിമ മോഹന്‍ലാല്‍ സിനിമയായി

ജനതാ ഗാരേജ് റിലീസിനു മുമ്പ് വരെ ജൂനിയര്‍ എന്‍ ടി ആര്‍ ചിത്രം എന്ന നിലയിലായിരുന്നു അറിയപ്പെട്ടത്. എന്നാല്‍ സിനിമ റിലീസായതോടേ അത് മോഹന്‍ലാല്‍ ചിത്രമായി മാറുകയായിരുന്നു. തുടക്കത്തില്‍ പോസ്റ്ററുകള്‍ നിറയെ എന്‍ ടി ആറിന്റെ ചിത്രങ്ങളായിരുന്നു. എന്നാല്‍ ഒരാഴ്ച്ച പിന്നിടുമ്പോള്‍ മോഹന്‍ലാലും ജൂനിയര്‍ എന്‍ ടി ആറും തുല്യപ്രാധാന്യത്തില്‍ പോസ്റ്ററുകളിലും ഫ്‌ലക്‌സുകളിലും നിറഞ്ഞു.

ലാലിന്റെ അഭിനയത്തില്‍ മയങ്ങി തെലുങ്കര്‍

തെലങ്കാനയില്‍ ഇപ്പോഴും നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശ്ശനം തുടരുന്നത്. ഇന്ദു ചൂഢനേയും സാഗര്‍ ഏലിയാസ് ജാക്കിയേയും ആറാം തമ്പുരാനേയും കണ്ട് ശീലിച്ച മലയാളികള്‍ക്കറിയാം മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവ് എന്താണെന്ന്. 100 പേരെ ഒറ്റയ്ക്കടിച്ചിടുന്നതും കിടുകിടെ വിറപ്പിക്കുന്ന ഡയലോഗ് പറയുന്നതുമാണ് അഭിനയമെന്ന് കരുതിയിരുന്ന തെലുങ്ക് പ്രേക്ഷകര്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ട് അത്ഭുതപ്പെടുകയായിരുന്നു. ഇതാണ് ശരിക്കുമുള്ള അഭിനയമെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു.

തെലുങ്കില്‍ ഫാന്‍സ് അസോസിയേഷന്‍

ഹൈദരാബാദില്‍ തെലുങ്ക് സിനിമാ പ്രേമികള്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. രണ്ടേ രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ മാത്രമാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ഇനിയും തെലുങ്ക് പടത്തില്‍ ലാല്‍ സാര്‍ അഭിനയിക്കണമെന്നാണ് ഓരോ തെലുങ്ക് സിനിമാ പ്രേമികളുടേയും ഇപ്പോഴത്തെ ആഗ്രഹം.

English summary
Telugu audience showering praises on Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam