For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെലുങ്ക് സിനിമയിൽ സ്ത്രീകൾ സുരക്ഷിതർ!! സത്യം അവർ പറയും.. മീടൂ മൂവ്മെന്റിനെ കുറിച്ച് അല്ലു അർജുൻ

  |

  ഇന്ത്യൻ സിനിമ മേഖലയിൽ മീടു ക്യാപെയ്നുകൾ വൻ ചലനം സൃഷ്ടിച്ചിരുന്നു. തെഴിൽ സ്ഥലങ്ങളിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളായിരുന്നു വനിത പ്രവർത്തകർ മീടൂവിലൂടെ പുറം ലോകത്തെത്തിച്ചത്. സമൂഹത്തിലുള്ള പദവിയോ മറ്റ് പലതും വിസ്മരിച്ചു കൊണ്ടുള്ള വെളിപ്പെടുത്തുലുകളായിരുന്നു ഇതിൽ പലതും. വനിത ചലച്ചിത്ര പ്രവർത്തകരുടെ വെളിപ്പെടുത്തലുകൾ പലതും ഞെട്ടിപ്പിച്ചിരുന്നു. കാരണം അത്രയും നാൾ മനസുകളിൽ അരാധിച്ചു കൊണ്ടു നടന്ന പലരുടേയും മുഖം മൂടിയായിരുന്നു തകർന്ന് വീണത്.

  രണ്ടു വർഷം തടവും പിഴയും!! നടൻ വിജയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കേസ്, സർക്കാർ വീണ്ടും വിവാദങ്ങളിലേയ്ക്ക്

  ഹോളിവുഡിൽ തുടങ്ങി പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും മീടൂ മൂവ്മെന്റ് സജീവമാകുകയായിരുന്നു. നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലോട് കൂടിയാണ് ബോളിവുഡ് മീടൂ ശക്തി പ്രാപിച്ചത്. പിന്നീട് നടിമാരും, പാട്ടുകാരും, സങ്കേതിക പ്രവർത്തകരും മാധ്യപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ബോളിവുഡുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറച്ച് ആരോപണങ്ങൾ മാത്രമാണ് തെന്നിന്ത്യയിൽ നിന്ന് ഉയർന്നത്. ഇപ്പോഴിത മീടൂ മൂവ്മെന്റിനെ കുറിച്ച് നിലപാട് വ്യക്തമാക്കി നടൻ അല്ലു അർജുൻ രംഗത്തെത്തിയിട്ടുണ്ട്.

  ആദ്യം ശ്രീശാന്ത് ഇപ്പോൾ കരൺവീർ!! സല്‍മാൻ പക്ഷപാതപരമായി പെരുമാറുന്നു, ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയ

  തെലുങ്കിലെ നടിമാരുടെ അവസ്ഥ

  തെലുങ്കിലെ നടിമാരുടെ അവസ്ഥ

  മറ്റുള്ള സിനിമ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ തെലുങ്ക് വളരെ സുരക്ഷിതമാണെന്നാണ് താരം പറയുന്നത്. ടോളിവുഡിൽ വനിത ചലച്ചിത്ര പ്രവർത്തകർ വളരെ സുരക്ഷിതാരണെന്ന് താരം കൂട്ടിച്ചേർത്തു. മീടു ക്യാംപെയ്ൻ തെന്നിന്ത്യൻ സിനിമ ലോകത്ത് ശക്തി പ്രാപിച്ചു വരുമ്പോഴാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ എന്നത് ശ്രദ്ധേയമാണ്.

   പീഡനാനുഭവങ്ങൾ തുറന്നു പറയണം

  പീഡനാനുഭവങ്ങൾ തുറന്നു പറയണം

  സെറ്റിൽ നിന്നും മറ്റും നേരിടുന്ന പീഡനാനുഭവങ്ങൾ മറച്ചു വയ്ക്കാതെ സ്ത്രീകൾ തുറന്നു പറയുന്നത് എന്തുകൊണ്ടും നല്ലതാണ്. മീടു മൂവ്മന്റ് ഒരു നല്ല മാറ്റമായിട്ടാണ് കരുതുന്നതെന്നും അല്ലു അർജുൻ പറഞ്ഞു. തെലുങ്ക് സിനിമ സെറ്റുകളിൽ സ്ത്രീകൾ വളരെ സുരക്ഷിതരാണ്. അത് മറ്റ് സിനിമ ഇൻസ്ട്രിയുമായി താരതമ്യം ചെയ്തു നോക്കുമ്പോൾ അത് മനസിലാകാൻ സാധിക്കുമെന്നും അല്ലു കൂട്ടിച്ചേർത്തു.

   സ്ത്രീകളെ  ബഹുമാനിക്കുന്നു

  സ്ത്രീകളെ ബഹുമാനിക്കുന്നു

  തെലുങ്ക് സിനിമ പ്രവർത്തകർ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ്. അത് ഇവിടെ പ്രവർത്തിക്കുന്ന ഏതു നടിമാരോടും ചോദിച്ചാലും നിങ്ങൾക്ക് മനസിലാകുമെന്നും താരം പറഞ്ഞു, വിജയ് ദേവരാക്കൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ ടാക്സിവാലയുടെ പ്രെമോഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മീടു വിനെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞത്. ഇതിനെ തുടർന്നായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

   ടോളിവുഡിൽ നിന്നുളള കഥകൾ

  ടോളിവുഡിൽ നിന്നുളള കഥകൾ

  കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുൻപ് ടോളിവുഡിൽ നിന്ന് അത്ര നല്ല വാർത്തകളായിരുന്നില്ല പുറത്തു വന്നിരുന്നത്. കാസ്റ്റിങ് കൗച്ചിനെ കുറിച്ചും നടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലും ടോളിവുഡിന് തലവേദ സൃഷ്ടിച്ചിരുന്നു. തെന്നിന്ത്യൻ സിനിമ ലോകത്ത് കാസ്റ്റിങ് കൗച്ചിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ശ്രീ റെഡ്ഡിയായിരുന്നു. താരത്തിന്റെ ടോപപ് ലെസ് പ്രതിഷേധനവും തുടർന്നു നടത്തിയ വെളിപ്പെടുത്തലുകളും ടോളിവുഡിനെ പിടിച്ചു കുലുക്കിയിരുന്നു.

   ടോളിവുഡിൽ സ്ത്രീകൾ ഭഭ്രം

  ടോളിവുഡിൽ സ്ത്രീകൾ ഭഭ്രം

  അതേസമയം ശ്രീ റെഡ്ഡിയുടെ ആരോപണങ്ങൾ ടോളിവുഡിൽ വൻ ഭീഷണി സൃഷ്ടിച്ചിരുന്ന സമയത്ത് മുതിർന്ന നടിമാർ രംഗത്തെത്തിയിരുന്നു.ടോളിവുഡിൽ സ്ത്രീകൾ ഭഭ്രമാണെന്നയിരുന്നു അന്ന് അവരുടെ വാദം. തങ്ങൾക്ക് ആർക്കും ഇതു പോലുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും അവർ പറഞ്ഞിരുന്നു. മലയാളത്തിൽ നിന്നുള്ള യുവനടിമാരെല്ലാം ടോഴിവുഡിലെ മുൻനിര നായികമാരാണ്. അനു ഇമാനുവൽ, അനുപമ പരമേശ്വരൻ, ഭാവന, പ്രിയമണി, നയൻതാര, എന്നിവരെല്ലാം തെലുങ്കിൽ കത്തി നിൽക്കുന്ന താരങ്ങളാണ്.

  English summary
  Telugu film industry is the cleanest: Allu Arjun on MeToo movement
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X