»   » ദൃശ്യത്തിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രം കൂടെ തെലുങ്കിലേക്ക്! ഇക്കുറി നറുക്ക് മമ്മൂട്ടിക്ക്!!!

ദൃശ്യത്തിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ ചിത്രം കൂടെ തെലുങ്കിലേക്ക്! ഇക്കുറി നറുക്ക് മമ്മൂട്ടിക്ക്!!!

Posted By:
Subscribe to Filmibeat Malayalam
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും തെലുങ്കിലേക്ക് | filmibeat Malayalam

സൂപ്പര്‍ ഹിറ്റായി മാറുന്ന പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ക്ക് എക്കാലത്തും മറ്റ് ഭാഷകളില്‍ റീമേക്കുകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ നിന്നും നിരവധി ചിത്രങ്ങള്‍ തമിഴ് തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റിയും റീമേക്ക് ചെയ്തും എത്തിയിട്ടുണ്ട്.

അന്ന് വേണ്ടെവന്ന് വച്ചതെല്ലാം സൂപ്പർ ഹിറ്റുകളായി, അഭിനയിച്ചവര്‍ സൂപ്പര്‍ താരങ്ങളും! നഷ്ടം അജിത്തിനും

ഷാരുഖിന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയദര്‍ശന്റെ നായിക!

നിവിന്‍ പോളി നായകനായ പ്രേമം, ഒരു വടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളാണ് ഒടുവില്‍ മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് റീമേക്ക് ചെയ്തത്. അതേസമയം ദൃശ്യത്തിന് ശേഷം മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം കൂടെ തെലുങ്കിലേക്ക് എത്തുകയാണ്. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറാണ് തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്.

ദൃശ്യത്തിന് ശേഷം

മോഹന്‍ലാലിനെ നായകനായിക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഫാമിലി ത്രില്ലറായിരുന്നു ദൃശ്യം. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. വെങ്കിടേഷ് ആയിരുന്നു തെലുങ്ക് ദൃശ്യത്തിലെ നായകന്‍.

ദ ഗ്രേറ്റ് ഫാദര്‍

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 50 കോടി ചിത്രമാണ് നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍. വിഷുവിന് മുന്നോടിയായി തിയറ്ററിലെത്തി ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രം തെലുങ്കിലേക്ക് എത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചത് വെങ്കിടേഷ് ദഗ്ഗുപതിയാണ്.

റീമേക്കും വെങ്കിടേഷ്

സമീപ കാലത്ത് ശ്രദ്ധിക്കപ്പെട്ട മൂന്നാമത്തെ ചിത്രത്തിനാണ് റീമേക്ക് ഒരുക്കാന്‍ വെങ്കിടേഷ് മുന്‍കൈയെടുക്കുന്നത്. ദൃശ്യം തെലുങ്കിലേക്ക് എത്തിയപ്പോള്‍ നായകനായ വെങ്കിടേഷ് തന്നെയാണ് മാധവനെ നായകനാക്കി തമിഴിലും ഹിന്ദിയിലുമായി ഒരുക്കിയ ഇരുതി സുട്രു എന്ന ചിത്രത്തിലും നായകനായത്.

ദ ഗ്രേറ്റ് ഫാദര്‍ ഇഷ്ടമായി

ദ ഗ്രേറ്റ് ഫാദര്‍ കണ്ട് ഇഷ്ടമായ വെങ്കിടേഷ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനുള്ള താല്പര്യം പ്രകടപ്പിക്കുകയായിരുന്നു. രണ്ട് സംവിധായകരുമായി ചിത്രം റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വെങ്കിടേഷ് ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികാര കഥ

അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന് പ്രാധാന്യം നല്‍കി സ്റ്റൈലിഷായി പറഞ്ഞ പ്രതികാര കഥയാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം സംസാരിച്ച വിഷയം ഇന്ന് കാലഘട്ടത്തില്‍ ഏത് നാട്ടിലും സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണെന്നതും ചിത്രം തെലുങ്കിലേക്ക് എത്തിക്കാന്‍ പ്രേരണയായി.

വിജയം ആവര്‍ത്തിക്കുമോ?

കേരളത്തില്‍ ദ ഗ്രേറ്റ് ഫാദര്‍ സൃഷ്ടിച്ച വിജയം തെലുങ്കിലും ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം സ്‌നേഹയും ബേബി അനിഘയും ആര്യയും സന്തോഷ് കീഴാറ്റൂറുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

പ്രാരംഭ ഘട്ടത്തില്‍

ദ ഗ്രേറ്റ് ഫാദര്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ ചിത്രം ആര് സംവിധാനം ചെയ്യും, മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയായിരിക്കും തുടങ്ങിയ വിവരങ്ങള്‍ പിന്നാലെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Telugu superstar Venkatesh likely to remake Mammootty’s The Great Father.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam