»   » തിരക്കഥ വായിച്ചപ്പോഴേ ചെയ്യാന്‍ തീരുമാനിച്ചു, രണ്ടാം വരവിനെക്കുറിച്ച് മമ്മൂട്ടിയുടെ നായിക പറയുന്നു !

തിരക്കഥ വായിച്ചപ്പോഴേ ചെയ്യാന്‍ തീരുമാനിച്ചു, രണ്ടാം വരവിനെക്കുറിച്ച് മമ്മൂട്ടിയുടെ നായിക പറയുന്നു !

Posted By: Nihara
Subscribe to Filmibeat Malayalam

മമ്മൂട്ടി ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ നായികയാണ് ടെസ്സ. പട്ടാളം സിനിമ ഇറങ്ങിയിട്ട് 14 വര്‍ഷമായി. മിനി സ്‌ക്രീനിലെ അവതാരക വേഷത്തില്‍ നിന്നാണ് ടെസ്സ സിനിമയിലെത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ടെസ്സ.

പ്രമോദ് ജി ഗോപാല്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് കോയിന്‍സില്‍ രണ്ടു മക്കളുടെ അമ്മയായാണ് ടെസ്സ വേഷമിടുന്നത്. എട്ടും പത്തും വയസ്സുള്ള അച്ചുവിന്റേയും കിച്ചുവിന്റേയും അമ്മയായാണ് ടെസ്സ ഈ ചിത്രത്തില്‍ വേഷമിടുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവിനെക്കുറിച്ച് താരം പറയുന്നതെന്താണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ..

രാജമ്മ@ യാഹുവില്‍ വേഷമിട്ടിരുന്നു

രാജമ്മ@ യാഹുവില്‍ ടൈറ്റില്‍ കഥാപാത്രമായ രാജമ്മയെ അവതരിപ്പിച്ചത് ടെസ്സയായിരുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്നറിഞ്ഞപ്പോളാണ് സംവിധായകന്‍ പ്രമോദ് ഗോപാല്‍ ഈ സിനിമയിലേക്ക് ടെസ്സയെ വിളിച്ചത്. പക്വതയുള്ള ആളെയായിരുന്നു സംവിധായകന് വേണ്ടിയിരുന്നത്. അങ്ങനെയാണ് ടെസ്സ ഈ ചിത്രത്തിലേക്ക് എത്തിയ്ത്.

ആദ്യം ചില ടെന്‍ഷനുണ്ടായിരുന്നു

വളരെ സാധാരണക്കാരിയായ വീട്ടമ്മയായാണ് ടെസ്സ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പുഴയിലൊക്കെ ഇറങ്ങണം എന്നു പറഞ്ഞപ്പോള്‍ തുടക്കത്തില്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. ചെയ്തു തുടങ്ങിയപ്പോള്‍ ടെന്‍ഷന്‍ മാറിയെന്നും താരം പറഞ്ഞു.

കഥ തന്നെയാണ് ആകര്‍ഷിച്ചത്

കുട്ടികളുടെ സിനിമയെന്നായിരുന്നു തുടക്കത്തില്‍ പറഞ്ഞിരുന്നത്. സ്വീകാര്യത കുറവായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീടാണ് കഥ വായിക്കാന്‍ തന്നത്. വായിച്ചു കഴിഞ്ഞ ഉടന്‍ ഈ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

അവതാരകയില്‍ നിന്നും അഭിനേത്രിയിലേക്ക്

ചാനലില്‍ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ടെസ്സ സിനിമയിലേക്ക് ചുവടു മാറ്റിയത്. തിരക്കഥാകൃത്താണ് വിമല എന്ന കഥാപാത്രം ചെയ്യാന്‍ താന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയതെന്നും ടെസ്സ പറയുന്നു.

കോളേജിലെ പരിപാടിക്കിടയില്‍ സംവിധായകന്‍ ശ്രദ്ധിച്ചു

കോളേജില്‍ ഒരു പരിപാടിയില്‍ അതിഥിയായി ലാല്‍ജോസും ജ്യോതിര്‍മയിയും ഒക്കെ എത്തിയിരുന്നു. മത്സര പരിപാടികള്‍ക്കിടയില്‍ സീനിയേഴ്സിനെ കൂവിത്തോല്‍പ്പിക്കുന്ന തന്നെ സംവിധായകന്‍ ലാല്‍ജോസ് ശ്രദ്ധിക്കുന്നുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. തന്‍രെ പ്രവൃത്തി അദ്ദേഹത്തിന് ബുദ്ധിമുട്ടായോ എന്ന ആശങ്കയുണ്ടായിരുന്നു.

അഭിനയിക്കാന്‍ അവസരം ലഭിച്ചു

തന്‍റെ പ്രവൃത്തി സംവിധായകന് ബുദ്ധിമുട്ടുണ്ടാക്കിയെന്നായിരുന്നു ടെസ്സ കരുതിയത്. എന്നാല്‍ പുതിയ ചിത്രത്തിലേക്ക് നായികയെ അന്വേഷിക്കുകയായിരുന്നു ലാല്‍ജോസ്. നായികയ്ക്ക് പറ്റിയ കഥാപാത്രമായി ടെസ്സയെ തിരഞ്ഞെടുക്കുകയായിരുന്നു.

കൂടുതല്‍ ഇഷ്ടം അവതാരകയോട്

അവതാരകയും അഭിനേത്രിയും ഇവയില്‍ ഏത് റോളാണ് മികച്ചതെന്ന് ചോദിച്ചാല്‍ അവതാരകയാണ് കൂടുതല്‍ നല്ലതെന്നാണ് ടെസ്സ പറയുന്നത്. അവതാരകയാവുന്പോള്‍ കൂടുതല്‍ സ്വാതന്ത്രം ലഭിക്കും. അഭിനേത്രിയാവുന്പോള്‍ പ്രേക്ഷകര്‍ക്ക് അകല്‍ച്ച തോന്നുമെന്നും താരം പറഞ്ഞു.

English summary
Tessa about her comeback.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam