»   » തകരയെ വെല്ലാന്‍ മറ്റൊരു തകരയുണ്ടാവില്ല

തകരയെ വെല്ലാന്‍ മറ്റൊരു തകരയുണ്ടാവില്ല

Posted By:
Subscribe to Filmibeat Malayalam
Thakara
മോളിവുഡില്‍ റീമേക്കുകളുടെ സുവര്‍ണകാലമാണിപ്പോള്‍. പഴയഹിറ്റുകള്‍ പൊടിതട്ടിയെടുത്ത് ചില്ലറമാറ്റം വരുത്തി ഹിറ്റുണ്ടാക്കുന്ന തിരക്കിലാണ് ഒരുകൂട്ടം സംവിധായകര്‍. നീലത്താരമയും രതിനിര്‍വേദവും നേടിയ വിജയമാണ് ഇങ്ങനെയൊരു തരംഗത്തിന് തുടക്കമിട്ടമിത്.

ഭരതന്‍-പത്മരാജന്‍ ചിത്രം തകരയും ഈ രീതിയില്‍ വീണ്ടും പുനര്‍ജനിയ്ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ജയരാജിന്റെ സഹായിയായി പ്രവര്‍ത്തിച്ച സുധീറാണ് തകരയുടെ റീമേക്കിനായി ഇറങ്ങിത്തിരിച്ചത്. എന്നാല്‍ സുധീറിന്റെയും നിര്‍മാതാക്കളായ കുട്ടമത്ത് ഫിലിംസിന്‍െയും മോഹം നടപ്പാവില്ലെന്നാണ് സൂചനകള്‍.

പത്മരാജന്‍ സിനിമകളുടെ റീമേക്കിന് അനുവാദം നല്‍കില്ലെന്ന് അദ്ദേഹത്തിന്റ ഭാര്യ രാധാലക്ഷ്മി ചില അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഈ ക്ലാസിക് സിനിമകള്‍ എന്നും അതേപ്പടി തുടരണമെന്ന ആഗ്രഹത്തിലാണ് അവര്‍ ഇങ്ങനെ തീരുമാനമെടുത്തത്. അതേസമയം മറ്റു ഭാഷകളില്‍ ഈ സിനിമയ്ക്ക് അനുവാദം നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു.

രാധാലക്ഷ്മിയുടെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി സംവിധായകന്‍ ഭരതന്റെ ഭാര്യ കെപിഎസി ലളിതയും വ്യക്തമാക്കി. ഇതോടെ ഭരതന്‍-പത്മരാജന്‍ സിനിമകള്‍ക്ക് ഇനി റീമേക്കുകള്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
It was announced recently that the Bharathan-Padmarajan classic Thakara would be remade soon.But Padmarajan’s wife Radhalakshmi, in an interview to a popular Malayalam film magazine, has stated that she hasn’t given the consent to remake the film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam