»   » തകഴിയുടെ ചെറുമകന്റെ രണ്ടാം സിനിമ ഒരുങ്ങുന്നു; പുണ്യം അഹം സംവിധായകന്‍ വീണ്ടും

തകഴിയുടെ ചെറുമകന്റെ രണ്ടാം സിനിമ ഒരുങ്ങുന്നു; പുണ്യം അഹം സംവിധായകന്‍ വീണ്ടും

Posted By: Nihara
Subscribe to Filmibeat Malayalam

തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുമകനായ രാജ് നായര്‍ തന്റെ രണ്ടാമത്തെ സിനിമയുടെ പണിപ്പുരയിലാണ്. പുണ്യം അഹം ആയിരുന്നു രാജ് നായരുടെ ആദ്യ ചിത്രം. മുത്തശ്ശനെ പോലെ തന്നെ എഴുത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനായിരുന്നു രാജ് നായര്‍ ആഗ്രഹിച്ചത്. എന്നാല്‍ തനിക്ക് പിന്നാലെ സഞ്ചരിക്കാന്‍ വിടാതെ കൊച്ചുമകനെ വൈദ്യശാസ്ത്രം പഠിപ്പിക്കാനായിരുന്നു മുത്തശ്ശന്‍ തീരുമാനിച്ചത്. അപ്പൂപ്പന്റെ നിര്‍ബന്ധ പ്രകാരം ഹോങ്കോങ്ങില്‍ പോയി മെഡിസിന്‍ പഠിച്ച കൊച്ചുമകന്‍ ആസ്‌ത്രേലിയയിലെ തിരക്കുള്ള കാന്‍സര്‍ രോഗ വിദഗ്ദ്ധനായി ജോലി ചെയ്യവെയാണ് സിനിമയുടെയും സാഹിത്യത്തിന്റെയും വഴിയിലേക്ക് തിരിച്ചു നടക്കുന്നത്.

പ്രമേയം കൊണ്ട് ഏറെ വ്യത്യസ്തമായ സിനിമയായിരുന്നു പുണ്യം അഹം. ഇന്ത്യയിലെ സമകാലിക സാഹചര്യങ്ങളെക്കുറിച്ചാണ് രണ്ടാമത്തെ സിനിമയില്‍ പ്രതിപാദിക്കുന്നതെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിട്ടുള്ളത്. ചിത്രത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. മലയാള സാഹിത്യത്തില്‍ അതുല്യ സംഭാവനകള്‍ സമ്മാനിച്ച എഴുത്തുകാരന്റെ പിന്‍തലമുറ അംഗമായതിനാല്‍ത്തന്നെ തന്നിലെ എഴുത്തുകാരനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് രാജ് നായര്‍ തിരിച്ചറിഞ്ഞിരുന്നു. ചെറിയ ചില എഴുത്തുകുത്തുകള്‍ നടത്തിയെങ്കിലും വേണ്ടത്ര പോത്സാഹനവും പിന്തുണയും ലഭിച്ചില്ലെന്ന് മാത്രമല്ല വഴി തിരിച്ചുവിടുകയും ചെയ്തു തകഴിയെന്ന മുത്തശ്ശന്‍.

Punyam Aham

സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ തള്ളിക്കളയാന്‍ പറ്റില്ലെന്ന് രാജ് നായര്‍ പറയുന്നു. രണ്ടാമത്തെ സിനിമയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത് ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍ തന്നെയാണ് വ്യഥയുടെ പ്രമേയമെന്നും സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിലെ താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വിശദാംശങ്ങളൊന്നും സംവിധായകന്‍ പുറത്തുവിട്ടിട്ടില്ല.

English summary
Raj Nair, Grandson of Thakazhi Shivashankarapilla is planning to do his second film. it is named as Vyatha.Its about current social political situation of India.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam