»   » ഒടുവില്‍ തമിഴ്‌നാട്ടില്‍ തലൈവ 20ന് എത്തും

ഒടുവില്‍ തമിഴ്‌നാട്ടില്‍ തലൈവ 20ന് എത്തും

Posted By:
Subscribe to Filmibeat Malayalam

വിജയുടെ തലൈവ തമിഴനാട്ടില്‍ റിലീസ് ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കം തീരുന്നു. ഓഗസ്റ്റ് 20ന് ചിത്രം തമിഴ്‌നാട്ടിലെ 500 തിയറ്ററുകളിലെത്തും. റിലീസ് ചെയ്ത് രണ്ടാഴ്ചയായെങ്കിലും എ.എല്‍. വിജയ് സംവിധാനം ചെയ്ത തലൈവയ്ക്ക് തമിഴ്‌നാട്ടില്‍ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് തമിഴ്‌നാട് സെന്‍സര്‍ ബോര്‍ഡും ചിത്രത്തിന്റെ നിര്‍മാതാക്കളും വന്‍തര്‍ക്കമായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കളിയാക്കുന്നു എന്ന ആരോപണം ഉയര്‍ന്നതായിരുന്നു ചിത്രത്തിനു ദോഷമായത്. തമിഴില്‍ പേരിടുന്ന തമിഴ് ചിത്രങ്ങള്‍ക്കു നല്‍കുന്ന നികുതി ഇളവും തലൈവയ്ക്ക് നല്‍കിയില്ല. 200 ഇംഗ്ലീഷ് വാക്ക് സിനിമയില്‍ ഉപയോഗിക്കുന്നു എന്ന ആരോപണമായിരുന്നു ഇതിനു പിന്നില്‍. അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്ന സീനുകള്‍ ധാരാളം ഉണ്ടായിരുന്നു എന്നതായിരുന്നു സിനിമയ്‌ക്കെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണം.

thalaiva

ചിത്രത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് വിജയ് നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിനു പൊലീസ് അനുമതിയും നല്‍കിയില്ല. ഒടുവില്‍ 20ന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നു.

ഇതുവരെ കേരളത്തിലെ തിയറ്ററുകളായിരുന്നു തമിഴ്‌നാട്ടിലെ ആളുകള്‍ ആശ്രയിച്ചിരുന്നത്. സിനിമ കാണാന്‍ ടിക്കറ്റു കിട്ടാത്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇനി എല്ലാം ഇവിടെ അവസാനിക്കുകയാണ്. തമിഴ്‌നാട്ടുകാര്‍ക്ക് ഇളയദളപതിയുടെ പുതിയ ചിത്രം നന്നായി ആസ്വദിക്കാം.

മലയാളിയായ അമല പോള്‍ ആണ് നായിക. സത്യരാജ്, സന്താനം എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

English summary
After an extended game of seesaw, the Tamil Nadu release of Thalaivaa has finally been confirmed for the 20th of August, the coming Tuesday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam