»   » വിജയുടെ തലൈവ ട്രെയിലര്‍ നെറ്റില്‍ ഹിറ്റ്

വിജയുടെ തലൈവ ട്രെയിലര്‍ നെറ്റില്‍ ഹിറ്റ്

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: വിജയ് അഭിനിയിക്കുന്ന തലൈവ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിട്ട് ദിവസങ്ങളേ ആകുന്നുള്ളൂ. എന്നാല്‍ നെറ്റില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത് പത്ത് ലക്ഷം തവണയാണ്. വിജയ് യുടെ പിറന്നാള്‍ ദിനമായ 2013 ജൂണ്‍ 22 നാണ് ട്രെയിലര്‍ പുറത്ത് വിട്ടത്. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് (2013 ജൂണ്‍ 23 )ഓണ്‍ലൈനില്‍ ട്രെയിലര്‍ കണ്ടവരുടെ എണ്ണം പത്ത് ലക്ഷം കടന്നു.

എ എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അമലപോളാണ് ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ വിജയും സന്താനവും ചേര്‍ന്ന് പാടിയ വാങ്കണ്ണ വണക്കമണ്ണ എന്നഗാനം റിലീസിന് മുന്‍പ് തന്നെ നെറ്റില്‍ പ്രചരിച്ചു. ഗാനം നെറ്റില്‍ പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ സംവിധായകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മുംബൈ അധോലോക നായകനായ വരദരാജന്‍ മുതലിയാരുടെ കഥയാണ് ചിത്രം പറയുന്നത്. അമലാപോള്‍, സന്താനം, സത്യരാജ്, മനോബല, രാഗിണി, രാജീവ് പിള്ള എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
It looks like the trailer of Vijay's upcoming film Thalaivaa has become a big hit online. The trailer has already got more than 1 million hits online

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam