»   » തലൈവയുടെ റിലീസ് 450 കേന്ദ്രങ്ങളില്‍

തലൈവയുടെ റിലീസ് 450 കേന്ദ്രങ്ങളില്‍

Posted By:
Subscribe to Filmibeat Malayalam

ചെന്നൈ: വിജയുടെ തലൈവയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. റിവൈസിംഗ് കമ്മിറ്റിയാണ് ചിത്രത്തിന്റെ ചില രംഗങ്ങള്‍ വെട്ടിമാറ്റി യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നേരത്തെ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. നിര്‍മ്മാതാവ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് അപ്പീല്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആഗസ്റ്റ് ഒന്‍പതിന് റിലീസ് ചെയ്യുന്ന ചിത്രം തമിഴ് നാട്ടില്‍ 450 കേന്ദ്രങ്ങളിലാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. ലോകമെമ്പാടും 1,000 തീയേറ്ററുകളില്‍ 'തലൈവന്‍' എത്തും.

തലൈവയ്ക്ക് കടുത്ത മത്സരം ഉയര്‍ത്തി കിംഗ് ഗ്ഖാന്റെ ചെന്നൈ എക്‌സ്പ്രസും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നവയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് തലൈവ. മുംബൈ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ തലൈവ (നേതാവ്) ആയിട്ടാണ് വിജയ് എത്തുന്നത്. അമലാപോള്‍ ആണ് ചിത്രത്തിലെ നായിക. മറ്റ് വിജയ് ആക്ഷന്‍ ത്രില്ലറുകള്‍ പോലെ തന്നെ തലൈവയും വന്‍ ഹിറ്റാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

വിജയ് ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്. എല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജിവി പ്രകാശ് ആണ് ചിത്രത്തിനായി ഗാനങ്ങള്‍ ഒരുക്കിയിരിയ്ക്കുന്നത്. വിജയുടെ മുന്‍ കളക്ഷന്‍ റെക്കോര്‍ഡുകളെ ഈ ചിത്രം തകര്‍ക്കുമെന്നാണ് പറയുന്നത്.

English summary
Ilayathalapathy Vijay starrer Thalaivaa is all set to release on August 9. The movie was certified U from the revising committee last week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam