»   » ബാഹുബലിക്ക് പിന്നാലെ ഫേസ് ബുക്കും തമന്നയെ ഒഴിവാക്കി, അവന്തികയ്‌ക്കെന്താ ഒരു വിലയുമില്ലേ ?

ബാഹുബലിക്ക് പിന്നാലെ ഫേസ് ബുക്കും തമന്നയെ ഒഴിവാക്കി, അവന്തികയ്‌ക്കെന്താ ഒരു വിലയുമില്ലേ ?

Posted By: Nihara
Subscribe to Filmibeat Malayalam

ബോക്‌സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മികച്ച അഭിപ്രായവുമായി മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ തമന്നയുടെ കഥാപാത്രത്തിന് സീനുകള്‍ കുറവായിരുന്നുവെന്ന തരത്തിലുള്ള അഭിപ്രായവും താരത്തെ സംവിധായകന്‍ മനപ്പൂര്‍വം അവഹേളിച്ചതാണെന്ന തരത്തിലുമൊക്കെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തമന്ന തന്നെ രംഗത്തത്തിയപ്പോഴാണ് കാര്യങ്ങള്‍ക്ക് വ്യക്തത ലഭിച്ചത്.

തിയേറ്ററുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും ബാഹുബലിയാണ് ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. ബാഹുബലി സ്റ്റിക്കേഴ്‌സ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ അവിടെയും തമന്നയ്ക്ക് സ്ഥാനമില്ലെന്നാണ് കാര്യം. അവിടെയും താരം തഴയപ്പെട്ടു.

തമന്നയെ അവഗണിച്ചോ

ബാഹുബലി രണ്ടാം ഭാഗത്തില്‍ നിന്ന് തമന്നയെ അവഗണിച്ചുവെന്ന തരത്തിലുള്ള ചര്‍ച്ചകളും ആദ്യം നടന്നത് സോഷ്യല്‍ മീഡിയയിലാണ്. സിനിമാഗ്രൂപ്പുകളില്‍ സജീവമായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ച. ഒടുവില്‍ വിശദീകരണവുമായി തമന്ന തന്നെ രംഗത്തെത്തിയിരുന്നു.

നേരത്തെ അറിയാവുന്ന കാര്യമായിരുന്നു

ബാഹുബലിയുടെ ക്ലൈമാക്‌സ് സീനില്‍ തന്റെ കഥാപാത്രം ഇല്ലെന്ന കാര്യം തനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നുവെന്ന് തമന്ന പറഞ്ഞു. തന്റെ ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നേരത്തെ തന്നെ സംവിധായകന്‍ വിശദമാക്കിയിരുന്നു.

ഫേസ് ബുക്കും തമന്നയെ ഒഴിവാക്കി

ബാഹുബലി സ്റ്റിക്കേഴ്‌സില്‍ നിന്നും തമന്നയെ ഒഴിവാക്കി. ബാഹുബലിയും ഭല്ലാലദേവനും കട്ടപ്പയും ശിവകാമിയും ഫേസ് ബുക്കില്‍ തകര്‍ക്കുമ്പോള്‍ തമന്നയുടെ അവന്തികയെ മാത്രമാണ് കാണാത്തത്. ഇതോടെ അവന്തികയെ തഴഞ്ഞുവെന്ന വാദം ശക്തമായിരിക്കുകയാണ്.

ഫേസ് ബുക്കിലും തഴയപ്പെട്ടു

ചരിത്രം സൃഷ്ടിച്ച ബാഹുബലി കഥാപാത്രങ്ങള്‍ സ്റ്റിക്കറായി ഫേസ് ബുക്കിലെത്തിയപ്പോഴും തമന്നയെ അവഗണിച്ച കാര്യത്തെക്കുറിച്ചുള്ള കണ്ടെത്തലുമായി ആരാധകരാണ് രംഗത്തുവന്നിട്ടുള്ളത്.

English summary
Avanthika is avoided in social media also.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam