ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലുടെ മോഹന്‍ലാലിന്റെ നായികയായിരുന്ന മീര വാസുദേവന്‍ വരുന്നു!!
ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലുടെ മോഹന്‍ലാലിന്റെ നായികയായിരുന്ന മീര വാസുദേവന്‍ വരുന്നു!!
Recommended Video

തെന്നിന്ത്യന്‍ നായികയായ മീര വാസുദേവന്‍ മലയാളികള്‍ക്ക് പരിചിതയായത് മോഹന്‍ലാല്‍ നായകനായി എത്തിയ തന്മാത്ര എന്ന സിനിമയിലുടെയായിരുന്നു. ബോളിവുഡ്, തെലുങ്കു, തമിഴ് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും മലയാളത്തിലാണ് നടി ഏറ്റവുമതികം സിനിമകളില്‍ അഭിനയിച്ചിരുന്നത്.
പതിനാല് മലയാള സിനിമയിലഭിനയിച്ച നടി ഭാര്യയായും അമ്മയായിട്ടുമെക്കെയാണ് മലയാളത്തില്‍ ഏറെ സിനിമകളിലും അഭിനയിച്ചിരുന്നത്. വീണ്ടും മീര നായികയായി എത്തുന്ന പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. 'ചക്കരമാവിന്‍ കൊമ്പത്ത് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് മീര വാസുദേവ്.

ലൂസി മാത്യു എന്ന പേരില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുന്നത്. മാതാപിതാക്കളുടെ തിരക്ക് കാരണം സ്വന്തം മകനെ നോക്കാന്‍ സമയം കിട്ടാതെ വരികയും ആ കുട്ടിയുടെ ജീവിതത്തെക്കുറിച്ചുമാണ് ചിത്രത്തിലുടെ പറയുന്നത്.
മാധ്യമ പ്രവര്‍ത്തയകനായിരുന്ന ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്യുന്ന സിനിമയാണ് ചക്കരമാവിന്‍ കൊമ്പ്ത്ത്. സിനിമയുടെ കഥയൊരുക്കുന്നത് അര്‍ഷാദ് ബത്തേരിയാണ്. ചിത്രത്തില്‍ ജോയി മാത്യു, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











