For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബോക്‌സോഫീസില്‍ തകര്‍ത്തുവാരി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍! സിനിമയുടെ ലേറ്റസ്റ്റ് കളക്ഷന്‍ വിവരം പുറത്ത്

  |

  പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. വമ്പന്‍ താരനിര ഇല്ലാതിരുന്നിട്ടും വലിയ വിജയമാണ് സിനിമ നേടിയിരിക്കുന്നത്. ബോക്‌സോഫീസില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കവേ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ ലേറ്റസ്റ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

  ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് സിനിമ 10 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായുളള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. 10 ദിവസങ്ങള്‍കൊണ്ട് സിനിമ 11 കോടി രൂപയ്ക്ക് അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നുളള വിഹിതമായി നിര്‍മ്മാതാക്കളിലേക്ക് എത്തിച്ചിട്ടുളളത് 5 കോടി രൂപയ്ക്ക് മുകളില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  നേരത്തെ തണ്ണീര്‍ മത്തന്‍ ദിനങ്ങളുടെ സാറ്റലൈറ്റ് അവകാശം എഷ്യാനെറ്റായിരുന്നു സ്വന്തമാക്കിയിരുന്നത്. രണ്ട് കോടിയോളം രൂപയ്ക്കാണ് എഷ്യാനെറ്റ് ചിത്രം സ്വന്തമാക്കിയതെന്നാണ് വിവരം. ആദ്യ ദിനങ്ങളില്‍ ലഭിച്ച മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണങ്ങളുമെല്ലാം സിനിമയെ ഏറെ സഹായിച്ചിരുന്നു. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച വരവേല്‍പ്പാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്.

  കൗമാര പ്രായക്കാരും യുവാക്കളും കുടുംബ പ്രേക്ഷകരുമെല്ലാം തന്നെ കൂടുതലായി തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മാത്യു തോമസും അനശ്വര രാജനുമാണ് മുഖ്യ വേഷങ്ങളില്‍ എത്തിയിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യുവിന്റെയും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധിക്കപ്പെട്ട അനശ്വരയുടെയും കരിയര്‍ ബെസ്റ്റായി മാറിയിരുന്നു ചിത്രം.

  പ്ലസ്ടു പശ്ചാത്തലത്തിലാണ് അണിയറക്കാര്‍ സിനിമ ഒരുക്കിയിരുന്നത്. മുന്‍പിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന രീതിയില്‍ തന്നെയായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ അവതരണം. ആദ്യം മുതല്‍ അവസാനം വരെ രസകരമായ രംഗങ്ങളാണ് സിനിമയിലുണ്ടായിരുന്നത്. ചിത്രം കാണുന്ന പ്രേക്ഷകരെ ബോറടിപ്പിക്കാതെ രീതിയിലുളള അവതരണം തന്നെയായിരുന്നു സിനിമയില്‍.

  സാഹോയ്ക്കായി 100 കോടി പ്രതിഫലം വാങ്ങി പ്രഭാസ്? സൂപ്പര്‍ താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍!

  മാത്യൂവിനും അനശ്വരയ്ക്കും പുറമെ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതിന്റെയും ശ്രദ്ധേയ പ്രകടനം തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ തന്നെയായിരുന്നു. ജെയ്‌സണിന്റെ ശത്രുവായ അധ്യാപകനായിട്ടാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ എത്തിയിരുന്നത്. തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത തരം ഒരു കഥാപാത്രമായിട്ട് തന്നെയാണ് നടന്‍ എത്തിയിരുന്നത്.

  ഉപ്പും മുളകും ലൊക്കേഷനില്‍ ക്യൂട്ട് ഡാന്‍സുമായി പാറുക്കുട്ടി! വൈറലായി പുതിയ വീഡിയോ

  ക്യാമറാമാന്‍ ജോമോന്‍ ടി ജോണ്‍,ഷെബിന്‍ ബക്കര്‍,എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. പ്ലസ്ടു കാലഘട്ടത്തിലെ സൗഹൃദവും പ്രണയവും സംഘര്‍വുമെല്ലാം ആണ് സിനിമ പ്രമേയമാക്കിയിരുന്നത്. മൂക്കുത്തി, വിശുദ്ധ ആംബ്രോസ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗിരീഷ് എഡിയാണ് സിനിമ സംവിധാനം ചെയ്തിരുന്നത്.

  ജെയ്‌സണ്‍ എന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലെ മൂന്ന് പ്രധാന പ്രശ്‌നങ്ങളും അത് പരിഹരിക്കുന്നതുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. ഇര്‍ഷാദ്,നിഷ സാരംഗ്,ശബരീഷ് വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്. ദിനോയ് പൗലോസും ഗിരീഷ് എഡിയും തിരക്കഥ ഒരുക്കിയ ചിത്രത്തിന് ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിളളിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ഷെമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ജസ്റ്റിന്‍ വര്‍ഗീസ് സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു

  English summary
  Thanneermathan Dinangal movie latest collection updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X