»   » താപ്പാനയെച്ചൊല്ലി തര്‍ക്കം മുറുകുന്നു

താപ്പാനയെച്ചൊല്ലി തര്‍ക്കം മുറുകുന്നു

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ താപ്പാനയെ ചൊല്ലി മോളിവുഡില്‍ തര്‍ക്കം മുറുകുന്നു. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ താപ്പാന റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട് തിയറ്ററര്‍ ഉടമകളും വിതരണകമകാരും തമ്മിലാണ് തര്‍ക്കം ഉടലെടുത്തിരിയ്ക്കുന്നത്.

തിയറ്റര്‍ വരുമാനത്തെച്ചൊല്ലി മലയാള സിനിമയിലെ വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. മള്‍ട്ടിപ്ലക്‌സുകളിലെ ഷെയറിനെച്ചൊല്ലിയായിരുന്നു ഇത്. അടുത്തിടെ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വിഹിതം മള്‍ട്ടിപ്ലക്‌സുകള്‍ ഉയര്‍ത്തിയതാണ് പ്രശ്‌നം ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് വഴിതുറന്നത്.

ഇതില്‍ പ്രതിഷേധിച്ച് പുതിയ സിനിമകളൊന്നും മള്‍ട്ടിപ്ലക്‌സുകളില്‍ റിലീസ് ചെയ്യേണ്ടെന്ന് വിതരണക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താപ്പാനയുടെ നിര്‍മാതാവായ മിലന്‍ ജലീല്‍ വിലക്കുകള്‍ മറികടന്ന് കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രശ്‌നം കൂടുതല്‍ വഷളായിരിക്കുകയാണ്.

സമാനമായ പ്രശ്‌നം ഒരു വര്‍ഷം മുമ്പ് ബോളിവുഡിലും തലപൊക്കിയിരുന്നു. ഒടുവില്‍ മള്‍ട്ടിപ്ലക്‌സുകസ് ഉടമകളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി പ്രശ്‌നം തീര്‍ക്കുകയായിരുന്നു.

റംസാനോടനുബന്ധിച്ച് റിലീസ് ചെയ്ത മിസ്റ്റര്‍ മരുമകന്‍, ഫ്രൈഡേ തുടങ്ങിയ സിനിമകളൊന്നും മള്‍ട്ടിപ്ലക്‌സുകള്‍ക്ക് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ താപ്പാന മോളിവുഡില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കരുതപ്പെടുന്നത്.

അതേസമയം മമ്മൂട്ടി സമീപകാല സിനിമകളില്‍ മോശമില്ലെന്ന അഭിപ്രായം നേടിയ താപ്പാന തിയറ്ററുകളില്‍ മികച്ച കളക്ഷനോടെ മുന്നേറുകയാണ്. മമ്മൂട്ടിക്കൊപ്പം മൂന്നാമതും ഒന്നിച്ച സംവിധായകന്‍ ജോണി ആന്റണിക്കും ചിത്രം നേട്ടമാവുകയാണ്. സിന്ധുരാജ് തിരക്കഥയിലും സംഭാഷണത്തിലും പുലര്‍ത്തിയ മികവാണ് ചിത്രത്തിന് കൂടുതല്‍ തുണയായത്.

English summary
The latest of the issues is around the release of Mammootty's 'Thappana' in one of the multiplexes in Kochi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam