»   » നാടിളക്കി താപ്പാന വരും

നാടിളക്കി താപ്പാന വരും

Posted By:
Subscribe to Filmibeat Malayalam
Thappana
നാടിളക്കിമറിയ്ക്കാന്‍ താപ്പാന വരുന്നു. മമ്മൂട്ടിയെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത താപ്പാന ആഗസ്റ്റ് 18ന് തിയറ്ററുകളിലെത്തുന്നത്. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിയ്ക്കുന്ന ചിത്രം സംസ്ഥാനത്തെ നൂറിലധികം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മനസ്സില്‍ നന്മ സൂക്ഷിയ്ക്കുന്ന ചട്ടമ്പിയായി മമ്മൂട്ടി അഭിനയിക്കുന്ന ചിത്രം നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കാട്ടുചെമ്പകം, ആഗതന്‍ എന്നിവയ്ക്ക് ശേഷം തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം ചാര്‍മി നായികയാവുന്ന ചിത്രത്തില്‍ മുരളി ഗോപിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാള അരവിന്ദന്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജൂണ്‍, സാദിഖ്, ്അനില്‍ മുരളി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

കരിയറില്‍ തുടര്‍ച്ചയായ എട്ടുപരാജയങ്ങള്‍ നേരിട്ട താരത്തിന് താപ്പാനയുടെ വിജയപരാജയങ്ങള്‍ നിര്‍ണായകമാണ്. തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ട സാഹചര്യത്തില്‍ ഏറെ സൂക്ഷിച്ചുള്ള തിരഞ്ഞെടുപ്പുകളിലേക്ക് മമ്മൂട്ടി മാറിക്കഴിഞ്ഞു. തുടര്‍ച്ചയായ പരാജയങ്ങളുടെ സാഹചര്യത്തില്‍ നിലവില്‍ തീരുമാനിച്ചിരുന്ന പല തിരക്കഥകളും സിനിമകളും മമ്മൂട്ടി ഒഴിവാക്കിയിട്ടുണ്ട്.

English summary
Johny Antony’s Mammootty-Charmee starrer Thappana will hit the theatres on August 18

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam