»   » ടൊവിനോ 'തരംഗം' ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍...

ടൊവിനോ 'തരംഗം' ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു! ദയനീയം പത്ത് ദിവസത്തെ കളക്ഷന്‍...

Posted By: Karthi
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷ ഉണര്‍ത്തുന്നവയാരുന്നു ഇക്കുറി മലയാളത്തിലെ പൂജ റിലീസുകള്‍. രാമലീല, ഉദാഹരണം സുജാത, ഷെര്‍ലക് ടോംസ്, തരംഗം എന്നിവയായിരുന്നു പൂജ ആഘോഷമാക്കാന്‍ തിയറ്ററിലേക്ക് എത്തിയത്. രാമലീല വന്‍ തരംഗമായി മാറിയപ്പോള്‍ മറ്റ് ചിത്രങ്ങള്‍ ആ ഓളത്തില്‍ മുങ്ങിപ്പോയി. എന്നാല്‍ ചെറുത്ത് നില്‍ക്കാന്‍ സാധിച്ചത് ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസിന് മാത്രമായിരുന്നു.

വേറെ വഴിയില്ല, ഒടുവില്‍ പൃഥ്വിരാജ് വഴങ്ങി... മൈ സ്‌റ്റോറി പൂര്‍ത്തിയാക്കും! ലൂസിഫര്‍ വൈകുമോ???

യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍ ബിജു മേനോന്‍ തന്നെ, ആളും ആരവവുമില്ലാതെ ഷെര്‍ലക് ടോംസ് പണം വാരുന്നു!

ഈ വര്‍ഷം പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരത, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് തരംഗം. ഏറെ പ്രതീക്ഷ ഉണര്‍ത്തിയ ഈ പരീക്ഷണ ചിത്രത്തെ പ്രേക്ഷകര്‍ കൈവിട്ടു.

മോശമല്ലാത്ത തുടക്കം

രാമലീല തരംഗത്തിനിടയിലും മോശമല്ലാത്ത ഓപ്പണിംഗ് സ്വന്തമാക്കാന്‍ തരംഗത്തിന് സാധിച്ചു. 75 ലക്ഷമായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍.

അഞ്ച് ദിവസത്തെ കളക്ഷന്‍

തുടക്കം ഭേദപ്പെട്ടതായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ അത് ഉയര്‍ത്താനോ പ്രേക്ഷക പ്രാതിനിധ്യം ഉയര്‍ത്താനോ ചിത്രത്തിന് സാധിച്ചില്ല. പ്രേക്ഷകരുടെ സമ്മിശ്ര പ്രതികരണം തന്നെയായിരുന്നു കാരണം. അഞ്ച് ദിവസം കൊണ്ട് 3.76 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

മൂക്കും കുത്തി വീണു

ആദ്യ അഞ്ച് ദിവസം ലഭിച്ച കളക്ഷന്‍ നിലനിര്‍ത്താന്‍ സാധിക്കാതെ ചിത്രം ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീഴുന്ന കാഴ്ചയാണ് പിന്നീട് തിയറ്ററില്‍ കണ്ടത്. പത്ത് ദിവസം കൊണ്ട് 4.62 കോടിയാണ് ചിത്രത്തിന് നേടാനായത്.

പരീക്ഷണ ചിത്രം

കോമഡി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ഒരു പരീക്ഷണ ചിത്രമായിരുന്നു തരംഗം. ഫാന്റസി കലര്‍ത്തി അവതരിപ്പിച്ച കഥയെ വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചില്ല. ഇത് ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായം പ്രചരിക്കുന്നതിന് കാരണമായി.

ധനുഷ് മലയാളത്തിലേക്ക്

തമിഴ് സിനിമയില്‍ വിവിധ മേഖലകളില്‍ സാന്നിദ്ധ്യം അറിയിച്ച ധനുഷ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം എന്നതായിരുന്നു തരംഗത്തെ ആദ്യം ശ്രദ്ധേയമാക്കിയത്. നവാഗതനായ ഡൊമിനിക് അരുണ്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

തിയറ്റര്‍ വിടും

പൂജ റിലീസിന് പിന്നാലെ പുതിയ ചിത്രങ്ങള്‍ റിലീസിന് എത്തുന്നതോടെ തരംഗം തിയറ്ററില്‍ നിന്നും അപ്രത്യക്ഷമാകും. മലയാള ചിത്രങ്ങള്‍ക്കൊപ്പം തമിഴ് ചിത്രങ്ങളും തിയറ്ററിലേക്ക് എത്തുന്നതോടെ തരംഗം തിയറ്റര്‍ വിടാന്‍ നിര്‍ബന്ധിതമാകും.

Tovino Thomas In Aashiq Abu's Next Film| Filmibeat Malayalam
English summary
Tharanagam ten days Kerala Gross collection is 4.62 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam