»   » നോമ്പെടുക്കാതെ കള്ളം പറഞ്ഞ് നടന്ന തസ്‌നി ഖാനെ കൈയോടെ പിടികൂടിയ മമ്മൂട്ടിയും സുരാജും !!

നോമ്പെടുക്കാതെ കള്ളം പറഞ്ഞ് നടന്ന തസ്‌നി ഖാനെ കൈയോടെ പിടികൂടിയ മമ്മൂട്ടിയും സുരാജും !!

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാക്കാര്‍ക്കിടയിലും കൃത്യമായി നോമ്പടുക്കുന്ന താരങ്ങളും അണിയറപ്രവര്‍ത്തകരുമുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖനാണ് മമ്മൂട്ടി. ഷൂട്ടിങ്ങിനിടയില്‍ കാരവാനില്‍ പോയി മമ്മുക്ക നിസ്കരിക്കുന്നത് എത്രയോ തവണ കണ്ടിട്ടുണ്ടെന്ന് തസ്‌നി ഖാന്‍ പറയുന്നു. ഷൂട്ടിങ്ങ് ലൊക്കേഷനിടയിലെ രസകരമായൊരു അനുഭവത്തെക്കുറിച്ചാണ് താരം പറയുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തസ്‌നിഖാന്‍ നോമ്പ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ശോഭനയ്ക്ക് വിവാഹത്തോടുള്ള കാഴ്ചപ്പാട് മാറിയോ? അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുന്നു ??

സിനിമാ ലൊക്കേഷനിലെ നോമ്പ് വിശേഷങ്ങള്‍ പങ്കു വെക്കുന്നതിനിടയിലാണ് തസ്‌നിഖാന്‍ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സിനിമയുടെ ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചത്. സിനിമയിലെ നോമ്പിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മമ്മൂട്ടിയെയാണ് ഓര്‍മ്മ വരുന്നതെന്ന് താരം പറയുന്നു.

ലൊക്കേഷനിലെ നോമ്പ് വിശേഷങ്ങളുമായി തസ്‌നി ഖാന്‍

ഷൂട്ടിങ്ങ് ലൊക്കേഷനിലെ നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത് മമ്മൂട്ടിയുടെ മുഖമാണ്. കൃത്യമായി നോമ്പെടുക്കുകയും നിസ്‌കരിക്കുകയും ചെയ്യുന്ന ആളണ് മമ്മൂക്കയെന്ന് തസ്‌നി പറയുന്നു.

നോമ്പ് തുറക്കുമ്പോള്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഇഷ്ടമാണ്

നോമ്പു തുറക്കുന്ന സമയത്ത് സെറ്റില്‍ ഒരുപാട് വിഭവങ്ങള്‍ ഒരുക്കാനും മമ്മൂക്കയ്ക്ക് ഇഷ്ടമാണ്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് സിനിമയുടെ ഷൂട്ടിങ്ങ് ഒരു നോമ്പു കാലത്തായിരുന്നുവെന്നും താരം ഓര്‍മ്മിക്കുന്നു.

നോമ്പെടുത്തെന്ന് കള്ളം പറഞ്ഞു നടന്നു

സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടയില്‍ ഒരു ദിവസം സുഖമില്ലാത്തതിനാല്‍ നോമ്പെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സെറ്റിലെല്ലാവരോടും നോമ്പെടുത്തുവെന്നാണ് പറഞ്ഞിരുന്നത്.

സുരാജ് ചോദിച്ചപ്പോഴും കള്ളം പറഞ്ഞു

കൂടെ അഭിനയിക്കാനുണ്ടായിരുന്ന സുരാജ് വെഞ്ഞാറമൂട് നോമ്പുണ്ടോയെന്ന് ചോദിച്ചപ്പോഴും ഉണ്ടെന്നാണ് പറഞ്ഞിരുന്നത്. മമ്മൂട്ടിയെ പേടിച്ചായിരുന്നു സെറ്റിലെല്ലാവരോടും കള്ളം പറഞ്ഞു നടന്നത്.

കൈയ്യോടെ പിടി കൂടി

ഉച്ചയ്ക്ക് മരുന്ന് കഴിച്ചതിനു ശേഷം ചോറു കഴിക്കാനായി സെറ്റിലെ ഷെഡ്ഡിനപ്പുറത്ത് പോയിരുന്നപ്പോഴാണ് കള്ളം പൊളിഞ്ഞത്. ഊണു കഴിച്ച് തുടങ്ങിയതും സുരാജ് മുന്നിലെത്തി.

മമ്മൂട്ടിയെ അറിയിച്ചു

താന്‍ ചോറുണ്ണുന്നത് കണ്ട സുരാജ് ഉടന്‍ തന്നെ ഇക്കാര്യം മമ്മൂക്കയെ അറിയിക്കുകയും മമ്മൂട്ടി തന്റെ അടുത്തെത്തുകയും ചെയ്തു. അങ്ങനെ താന്‍ ആകെ ചമ്മിപ്പോയെന്നും താരം പറഞ്ഞു.

English summary
Thasni Khan about Ramsan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam