»   » ഇത്രയും സ്ത്രീ ആരാധകരെ സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടി

ഇത്രയും സ്ത്രീ ആരാധകരെ സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടി

By: Nihara
Subscribe to Filmibeat Malayalam

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന്‍ അവാര്‍ഡ് സ്വീകരിക്കുന്നതിനായി വേദിയിലെത്തിയപ്പോഴാണ് അവതാരക ഡിക്യവിനോട് ആരാധകരെക്കുറിച്ച് ചോദിച്ചത്. എങ്ങനെയാണ് ഇത്രയും സ്ത്രീ ആരാധകരെ ഉണ്ടാക്കുന്നുവെന്ന ചോദ്യമാണ് ചോദിച്ചത്.

സ്വതസിദ്ധമായ ചിരിയോടെയാണ് ഡിക്യു ഇതിനുത്തരം നല്‍കിയത്. അവരെല്ലാം എന്നോട് സ്വീറ്റായിട്ടാണ് പെരുമാറുന്നതെന്നാണ് താരം പറയുന്നത്. 2015 ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയവര്‍ക്ക് മാക്ട നല്‍കുന്ന പുരസ്‌കാരം സ്വീകരിക്കുന്നതിനായി വേദിയിലെത്തിയതായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍.

അവരെല്ലാം എന്നോട് സ്വീറ്റായി പെരുമാറുന്നു

എങ്ങനെയാണ് ഇത്രയധികം സ്ത്രീ ആരാധകരെ ഉണ്ടാക്കുന്നതെന്നായിരുന്നു അവതാരകയ്ക്കും സദസ്സിനും അറിയേണ്ടിയിരുന്നത്.. എല്ലാവരും സ്വീറ്റായി പെരുമാറുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഡിക്യു പറയുന്നത്.

വാപ്പച്ചി നല്‍കിയ സൗഭാഗ്യം

വാപ്പച്ചി കാണിച്ചു തന്ന വഴിയിലൂടെയാണ് താന്‍ സഞ്ചരിച്ചതെന്ന് ഡിക്യു പറഞ്ഞു. വാപ്പച്ചിയുണ്ടായിരുന്നില്ലെങ്കില്‍ താനിവിടെ എത്തില്ലായിരുന്നുവെന്നും ഡിക്യു പറഞ്ഞു.

വിജയരഹസ്യത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കുമല്ല

തന്റെ സൗന്ദര്യത്തിനും വിജയത്തിനും പിന്നില്‍ തന്റെ പിതാവാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. മാക്ട നടത്തിയ പ്രണാമ സന്ധ്യയില്‍ സംസാരിക്കുമ്പോഴാണ് തന്റെ വിജയ രഹസ്യത്തിന്റെ സീക്രട്ടും ക്രെഡിറ്റുമൊക്കെ ഡിക്യു വെളിപ്പെടുത്തിയത്.

താരങ്ങളാല്‍ സമ്പുഷ്ടമായ പ്രണാമസന്ധ്യ

കൊച്ചിയില്‍ നടന്ന മാക്ടയുടെ പ്രണാമസന്ധ്യയ്ക്കിടയിലുള്ള താരങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അപൂര്‍വ്വമായി മാത്രമാണ് താരങ്ങളെല്ലാവരും ഇത്തരം പൊതുപരിപാടികളില്‍ ഒത്തൊരുമിക്കുന്നത്. പ്രേക്ഷകരാവട്ടെ ഇത്തരം സംഗമങ്ങള്‍ കാണാന്‍ കാത്തിരിക്കുകയുമാണ്.

English summary
Dulquer Salmaan reveals the reason behind his sucess and good looks.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam