»   » സൂപ്പര്‍സ്റ്റാറിന് വച്ച വേഷം ഇന്ദ്രജിത്തിന് കിട്ടി, താരപുത്രന് ബ്രേക്ക് നല്‍കിയ ആ കഥാപാത്രം

സൂപ്പര്‍സ്റ്റാറിന് വച്ച വേഷം ഇന്ദ്രജിത്തിന് കിട്ടി, താരപുത്രന് ബ്രേക്ക് നല്‍കിയ ആ കഥാപാത്രം

Posted By: Rohini
Subscribe to Filmibeat Malayalam

വില്ലന്‍ വേഷവും നായക വേഷവും ഹാസ്യ വേഷവും ഒരു പോലെ കൈ കാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് താരപുത്രന്റെ തുടക്കം. 

മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദറിലൂടെ ഇന്ദ്രജിത്തിന്റെ മക്കളുടെ അരങ്ങേറ്റം, പൃഥ്വി നിര്‍മിയ്ക്കുന്നു!

വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ഇന്ദ്രജിത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയത് മീശമാധവനിലെ എസ് ഐ ഈപ്പന്‍ പാപ്പച്ചി എന്ന കഥാപാത്രമാണ്. എന്നാല്‍ ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചിരുന്നത് ഇന്ദ്രജിത്തിനെ ആയിരുന്നില്ല.

മീശ മാധവന്‍ എന്ന ചിത്രം

രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ലാല്‍ജോസ് സംവിധാനം ചെയ്ത രാണ്ടാം ഭാവം എന്ന ചിത്രം തിയേറ്ററില്‍ വിജയകരമായി ഓടിക്കണ്ടിരിയ്ക്കുന്നതിനിടയിലാണ് മീശ മാധവന്റെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്.

ഈപ്പന്‍ പാപ്പച്ചി ഭരതന്‍

മീശമാധവന് തിരക്കഥ എഴുതുമ്പോള്‍ രഞ്ജിന്റെ മനസ്സില്‍ ഈപ്പന്‍ പാപ്പച്ചി എന്ന കഥാപാത്രമായി ഭരത് ഗോപിയായിരുന്നു ഉണ്ടായിരുന്നത്. യവനിക എന്ന ചിത്രത്തില്‍ ബരത് ഗോപി അവതരിപ്പിച്ച ജ്വലിയ്ക്കുന്ന കഥാപാത്രമായിരുന്ന രഞ്ജന്റെ മനസ്സിലെ ഈപ്പന്‍ പാപ്പച്ചി.

ഭരത് ഗോപിയുടെ പ്രയാം...

പക്ഷെ ഭരത് ഗോപിയുടെ പ്രായം പിന്നീട് ഒരു വിഷയമായി. മാധവനോട് മല്ലിടുന്ന ഈപ്പന്‍ പാപ്പച്ചി എന്ന കഥാപാത്രം കുറച്ചുകൂടെ ചെറുപ്പക്കാരനായിരിക്കണമായിരുന്നു. അങ്ങനെ വീണ്ടും അന്വേഷണം ആരംഭിച്ചു.

ഇന്ദ്രജിത്തിലെത്തി

അങ്ങനെ ഒരിക്കല്‍ രഞ്ജനും ലാല്‍ ജോസും ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിയ്ക്കുമ്പോഴാണ്, ലാല്‍ ജോസിനെ കാണാന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും വന്നത്. രഞ്ജിന്റെ മനസ്സില്‍ ബള്‍ബ് കത്തി. അങ്ങനെ ഈപ്പന്‍ പാപ്പച്ചിയായി ഇന്ദ്രജിത്ത് വന്നു.

English summary
That superstar role which brought fame to Indrajith

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam