»   » യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട വെല്ലുവിളിയായിരുന്നു അത്, 'ടേക്ക് ഓഫിന്' ആശംസയുമായി ഉമ്മന്‍ ചാണ്ടി!

യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട വെല്ലുവിളിയായിരുന്നു അത്, 'ടേക്ക് ഓഫിന്' ആശംസയുമായി ഉമ്മന്‍ ചാണ്ടി!

Posted By:
Subscribe to Filmibeat Malayalam

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇറാഖിലുണ്ടായ ഭീകരാക്രമണത്തില്‍ കേരളത്തില്‍ നിന്നും ജോലിക്ക് പോയ മലയാളി നഴ്‌സുമാര്‍ ബന്ദികളാക്കപ്പെട്ടത്. തുടര്‍ന്ന് അവരെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന് മുഖ്യ പങ്കുവഹിച്ചതിന്റെ ഓര്‍മ്മയില്‍ പുതിയ ചിത്രം 'ടേക്ക് ഓഫിന്' ഉമ്മന്‍ചാണ്ടി ആശംസകളറിയിച്ചിരിക്കുകയാണ്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'ടേക്ക് ഓഫ്' ഇറാഖിലെ ഭീകരാക്രമണത്തില്‍ കുടുങ്ങിപോയ നഴ്‌സമാരുടെ ജീവിതമാണ് പറയുന്നത്. യഥാര്‍ത്ഥ സംഭവത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം വലിയൊരു സന്ദേശം നല്‍കുന്നുണ്ടെന്നു പറഞ്ഞ് ഫേസ്ബുക്കിലുടെയാണ് ഉമ്മന്‍ചാണ്ടി സിനിമക്ക് ആശംസകളറിയിച്ചത്.

ടേക്ക് ഓഫ്

ഇറാഖിലെ ഭീകരക്രമണത്തിനിടയില്‍ കുടുങ്ങിപോയ മലയാളി നഴ്‌സുമാരുടെ ജീവിതം ആസ്പദമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടേക്ക് ഓഫ്'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ ഉടനെ വൈറലായി മാറിയിരുന്നു. സിനിമ താരങ്ങളും അല്ലാത്തവരുമെല്ലാം ട്രെയിലര്‍ ഷെയര്‍ ചെയ്തിരുന്നു.

ഓര്‍മ്മ പുതുക്കി ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് മലയാളി നഴ്‌സുമാര്‍ ഇറാഖിലെ ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ടത്. ഭീകരാക്രമണങ്ങളുടെ മദ്ധ്യത്തില്‍ നിന്നും മലയാളി നേഴ്‌സുമാരെ സുരക്ഷിതമായി നാട്ടില്‍ എത്തിക്കുക എന്നത് കഴിഞ്ഞ യു.ഡി.എഫ്. ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്.

ദൈവാനുഗ്രഹം ഒന്നുമാത്രമെ ഉണ്ടായിരുന്നുള്ളു

ഭീകരുടെ മുന്നില്‍ പകച്ചു നിന്ന ഇറാഖ് ഗവണ്‍മെന്റില്‍നിന്നും കാര്യമായ സഹായം ലഭിക്കുമെന്ന അന്നു പ്രതീക്ഷിച്ചിരുന്നില്ല. മലയാളി നഴ്‌സുമാരെ തട്ടികൊണ്ടു പോവുന്നതിന് മുമ്പ് ഭീകരര്‍ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും യാതൊരു വിവരവും ഇല്ലെന്നും ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ് നഴ്‌സുമാര്‍ രക്ഷപ്പെട്ടതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

ടേക്ക് ഓഫ് നല്‍കുന്ന സന്ദേശങ്ങള്‍

യഥാര്‍ഥ സംഭവം ചിത്രീകരിക്കുന്ന 'ടേക്ക് ഓഫ്' നല്‍കുന്നത് ഭീകരതയ്‌ക്കെതിരേ മനുഷ്യ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാണെന്നും സിനിമക്ക് എല്ലാവിധ വിജയാശസകളും നേരുന്നതായി ഉമ്മന്‍ചാണ്ടി ഫേസ്്ബുക്കിലെ പോസ്റ്റില്‍ പറയുന്നു.

ടേക്ക് ഓഫ് മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തുന്നു

മഹേഷ് നാരയണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, പാര്‍വതി മോനോന്‍, ആസിഫ് അലി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം മാര്‍ച്ച് 24 ന് തിയറ്ററുകളിലെത്തും.

English summary
That was a challenge for the UDF; Oommen Chandy's best wishes for the takeoff

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam