»   » കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ ഉണ്ടായിരുന്ന നടി അഞ്ജു അരവിന്ദ് ആയിരുന്നോ?

കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ ഉണ്ടായിരുന്ന നടി അഞ്ജു അരവിന്ദ് ആയിരുന്നോ?

Posted By: Rohini
Subscribe to Filmibeat Malayalam

കലാഭവന്‍ മണി മരിക്കുമ്പോള്‍ പാഡിയില്‍ ഒരു നടി ഉണ്ടായിരുന്നു എന്നും അത് അഞ്ജു അരവിന്ദ് ആയിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ആ നടി താനല്ല എന്ന് അഞ്ജു അരവിന്ദ് വ്യക്തമാക്കി.

കലാഭവന്‍ മണിയെ കാണാന്‍ പലരും പാഡിയില്‍ പോയിരിക്കാം. പക്ഷെ അക്കൂട്ടത്തില്‍ ഞാനില്ല. മണിച്ചേട്ടനുമായി നല്ല ആത്മബന്ധമുണ്ട്. മണി സഹായിച്ചതിനെ കുറിച്ചും മറ്റും അഞ്ജു അരവിന്ദ് സംസാരിക്കുന്നു. തുടര്‍ന്ന് വായിക്കാം

ആ നടി ഞാനല്ല

കലാഭവന്‍ മണി മരിച്ചപ്പോള്‍ പാഡിയില്‍ ഉണ്ടായിരുന്ന ആ നടി ഞാനല്ല. മണിച്ചേട്ടനെ കാണാന്‍ പലരും പാഡിയില്‍ പോയിട്ടുണ്ടാവാം. അക്കൂട്ടത്തില്‍ ഞാനില്ല- അഞ്ജു വ്യക്തമക്കി

അവസാനത്തെ സ്‌റ്റേജ് ഷോയില്‍ ഞാനുണ്ടായിരുന്നു

മണിച്ചേട്ടന്‍ അവസാനമായി പങ്കെടുത്ത സ്റ്റേജ് ഷോയില്‍ താനും ഉണ്ടായിരുന്നു എന്നും അദ്ദേഹവുമായി നല്ല ആത്മബന്ധമാണ് ഉണ്ടായിരുന്നത് എന്നും അഞ്ജു പറയുന്നു.

ഫ്ലാറ്റ് വാങ്ങാന്‍ സഹായിച്ചത് മണിച്ചേട്ടനാണ്

കൊച്ചിയില്‍ ഫ്ലാറ്റ് വാങ്ങാന്‍ സഹായിച്ചത് മണിയാണെന്ന് അഞ്ജു വെളിപ്പെടുത്തി. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ ലോണ്‍ അടയ്ക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായി. ഇക്കാര്യം അറിഞ്ഞ മണിച്ചേട്ടന്‍ പിന്നീടുള്ള സ്റ്റേജ് ഷോകളില്‍ എനിക്കും അവസരം നല്‍കി. ഇത് മറച്ചു വയ്‌ക്കേണ്ടതില്ല.

പിന്നെ എന്തുകൊണ്ടാവും അഞ്ജുവിന്റെ പേര് വന്നത്

ഒരുമിച്ച് കുറച്ച് സിനിമകളില്‍ അഭിനയിച്ചാല്‍ ഗോസിപ്പ് വരുന്ന നാടാണ് കേരളം. അക്ഷരം എന്ന ചിത്രത്തിലൂടെ ഞങ്ങള്‍ ഒരുമിച്ചാണ് സിനിമയില്‍ എത്തിയത്. അതുകൊണ്ടാവാം വിവാദങ്ങളില്‍ എന്റെ പേര് വലിച്ചിഴയ്ക്കുന്നത്- അഞ്ജു പറഞ്ഞു.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Anju Aravind Speaks about Her Presence at Kalabhavan Mani’s Paddy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam