»   » തട്ടത്തിന്‍ മറയത്തിനും തകര്‍പ്പന്‍ തുടക്കം

തട്ടത്തിന്‍ മറയത്തിനും തകര്‍പ്പന്‍ തുടക്കം

Posted By:
Subscribe to Filmibeat Malayalam

ഏതാനും ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം മോളിവുഡില്‍ വീണ്ടും വിജയഗാഥകള്‍ പിറക്കുന്നു. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്താണ് ഗംഭീരതുടക്കവുമായി ബോക്‌സ് ഓഫീസില്‍ മുന്നേറുന്നത്.

Thattathin Marayathu

ജൂലൈ ഏഴിന് തിയറ്ററുകളിലെത്തിയ ചിത്രം സ്‌റ്റെഡി കളക്ഷനോടെ മുന്നേറുകയാണ്. കഥയില്‍ പുതുമയൊന്നും കൊണ്ടുവരാന്‍ വിനീതിന് കഴിയുന്നില്ലെങ്കിലും ചിത്രത്തിന്റെ അവതരണത്തിലുള്ള ഫ്രെഷ്‌നസ്സാണ് പ്രേക്ഷകരെ തിയറ്ററുകളിലെത്തിയ്ക്കുന്നത്. എറണാകുളം പത്മയില്‍ ആദ്യദിനം തന്നെ സിനിമ കാണാനെത്തിയ വിനീതിനെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

വിനീതിന്റെ തന്നെ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അരങ്ങേറ്റം കുറിച്ച നിവീന്‍ പോളി ചിത്രത്തിലൂടെ ഒരു മേക്ക്ഓവര്‍ നടത്തിയിരിക്കുകയാണെന്ന് പ്രേക്ഷകര്‍ പറയുന്നു. തന്റെ പതിവ് കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു വേഷത്തിലാണ് നിവീന്‍ തട്ടത്തിന്‍ മറയത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

അന്‍വര്‍-ദുല്‍ഖര്‍ ടീമിന്റെ ഉസ്താദ് ഹോട്ടല്‍ തകര്‍ത്തോടുന്നതിനിടെയാണ് തട്ടത്തിന്‍ മറയത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. കേരളത്തില്‍ മഴ കാര്യമായി പെയ്യാത്തതും പുതിയ റിലീസുകള്‍ക്ക് അനുഗ്രഹമാവുന്നുണ്ട്. 2012ന്റെ ആദ്യപകുതി പിന്നിടുമ്പോഴേക്കും പത്തോളം ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഇതില്‍ ഭൂരിപക്ഷവും യുവതാരങ്ങളുടേതാണെന്നതാണ് ശ്രദ്ധേയം.

English summary
Vineeth Sreenivasan’s Thattathin Marayathu has been well received at the theatres. The film got released on Jul 7 and has been receiving steady collections until now

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X