»   » തട്ടത്തിന്‍ മറയത്ത്-മികച്ച പ്രതികരണം

തട്ടത്തിന്‍ മറയത്ത്-മികച്ച പ്രതികരണം

Posted By:
Subscribe to Filmibeat Malayalam
Thattathin Marayathu
അനിയത്തിപ്രാവിന് ശേഷം മലയാളം കണ്ട മികച്ച പ്രണയം ചിത്രം-തട്ടത്തിന്‍ മറയത്ത് കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ മാര്‍ക്കിടുന്നതിങ്ങനെ.. അതേ ഒരു പ്രണയചിത്രത്തിനായുള്ള ഏറെ നാളുകളായുള്ള മലയാളിയുടെ കാത്തിരിപ്പ് ഇവിടെ തീരുന്നുവെന്ന് ആദ്യ പ്രതികരണങ്ങള്‍ സൂചിപ്പിയ്ക്കുന്നു. ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ കാണാന്‍ ഇനിയുള്ള നാളുകളില്‍ ജനം ഇടിച്ചു കയറുമെന്നും അവര്‍ ഉറപ്പിയ്ക്കുന്നുണ്ട്.

പ്രണയകഥ സുന്ദരമായി അവതരിപ്പിച്ചതിന് ഫുള്‍ ക്രെഡിറ്റ് വിനീത് ശ്രീനിവാസനാണ്. സിനിമയുടെ ഓരോ ഫ്രെയിമിലും തന്റെ കയ്യൊപ്പ് പതിപ്പിയ്ക്കാന്‍ വിനീതിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തലുകള്‍.

വിനീത് ജനിച്ചു വളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ചിത്രം രണ്ട വിഭിന്ന മതങ്ങളില്‍പ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയിരിക്കുന്നത്.

ആയിഷയെന്ന ഉമ്മച്ചിക്കുട്ടിയായെത്തുന്ന ഇഷ തല്‍വാറും വിനോദെന്ന നായര്‍ പയ്യനായെത്തുന്ന നിവീന്‍ പോളിയും മികച്ച അഭിനയം കാഴ്ചവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭഗത് മാനുവല്‍, മണിക്കുട്ടന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗ്ഗീസ്, ശ്രീനിവാസന്‍ തുടങ്ങിയവരും കയ്യടി നേടുന്നുണ്ട്. ഇതില്‍ മനോജ് കെ ജയന്റെ അഭിനയം വേറിട്ടു നില്‍ക്കുന്നുവെന്ന് പ്രേക്ഷകര്‍ പറയുന്നു.

ഷാന്‍ റഹ്മാന്റെ സംഗീതത്തെയും കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റുവാങ്ങുന്നത്. ആദ്യ പകുതിയുടെ അത്രത്തോളമെത്തില്ലെങ്കിലും സിനിമയുടെ രണ്ടാംപകുതി മോശമില്ലെന്ന് തന്നെയാണ് വിലയിരുത്തലുകള്‍.

English summary
Thattathin Marayathu? is another college romance between two youngsters belonging to different faiths and the resultant complexities and issues

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam