»   » മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയ നായിക!!

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയ നായിക!!

Posted By: Aswini P
Subscribe to Filmibeat Malayalam

സിനിമകളില്‍ നായികമാരെക്കാള്‍ പ്രാധാന്യം നായകന്മാര്‍ക്ക് നല്‍കുന്നു, തുല്യതയില്ല.. നായകന്മാരെക്കാള്‍ എത്രയോ കുറഞ്ഞ പ്രതിഫലമാണ് നായികമാര്‍ക്ക് നല്‍കുന്നത് എന്നൊക്കെയാണല്ലോ ചില മുന്‍നിര നായികമാര്‍ പറയുന്നത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് നായികയായി മാറിയ പ്രിയ പ്രകാശ് വാര്യര്‍, അതിങ്ങനയുമായി!!!

എന്നാല്‍ ഇതൊക്കെ സ്റ്റാര്‍ഡമാണ് തീരുമാനിക്കുന്നത്. മോഹന്‍ലാലിന്റെ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ ലാലിനെക്കാള്‍ പ്രതിഫലം വാങ്ങിയത് ചിത്രത്തിലെ നായികയാണെന്ന നഗ്നസത്യം എത്രപേര്‍ക്കറിയാം...

അംബിക

അംബികയാണ് ആ നടി...ലാലിന്റെ സൂപ്പര്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ ലാലിനെക്കാള്‍ പ്രതിഫലം കൈപ്പറ്റിയക് അംബികയാണ്.

പറഞ്ഞത് കണ്ണന്താനം

ബാഡായി ബംഗ്ലാവില്‍ അംബിക അതിഥിയായെത്തപ്പോള്‍ രമേഷ് പിഷാരടിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തമ്പി കണ്ണന്താനമാണത്രെ ഇക്കാര്യം രമേഷ് പിഷാരടിയോട് പറഞ്ഞത്.

അന്ന് ലാലും അംബികയും

അന്ന് മോഹന്‍ലാലിനെക്കാള്‍ തിരക്കുള്ള നായികയാണ് അംബിക. തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാറി മാറി സിനിമകള്‍ ചെയ്തുകൊണ്ട് ഓടുന്ന കാലം. താരമൂല്യമുള്ള നായികയായിരുന്നു.

ലാലിന് കരിയര്‍ ബ്രേക്ക്

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഇറക്കിയ സിനിമയാണ് 1986 ല്‍ റിലീസ് ചെയ്ത രാജാവിന്റെ മകന്‍ എന്ന ചിത്രം. വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രം ഇന്നും സൂപ്പര്‍ഹിറ്റാണ്.

ഇന്ന് ലാല്‍

അതേ സമയം, ഇന്ന് മലയാള സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനാണ് മോഹന്‍ലാല്‍. അഞ്ച് മുതല്‍ അഞ്ചര കോടി വരെയാണത്രെ ലാലിന്റെ പ്രതിഫലം. അന്യഭാഷയില്‍ ഇതിലും ഉയര്‍ന്ന തുകയ്ക്കാണത്രെ ലാല്‍ അഭിനയിക്കുന്നത്.

ഏറ്റവും തിരക്കുള്ള നായിക

എഴുപതുകളുടെ അവസാനത്തിലാണ് അംബിക സിനിമാ ലോകത്ത് എത്തിയത്. എണ്‍പതുകളില്‍ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു അംബിക. പേരും പ്രശസ്തിയും പണവും ഒരുമിച്ച് വന്നു. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അംബിക അഭിനയിച്ചു.

ദാമ്പത്യ ജീവിതം

സിനിമയില്‍ ഉയര്‍ച്ചകള്‍ കീഴടക്കിയ അംബികയുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. 1988 ഷിനു ജോണിനെ വിവാഹം ചെയ്യുകയും 1997 ല്‍ വേര്‍പിരിയുകയും ചെയ്തു. 2000 ല്‍ രവികാന്തിനെ വിവാഹം ചെയ്തു. ആ ബന്ധവും മൂന്ന് വര്‍ഷം കൊണ്ട് തീര്‍ന്നു.

ഇപ്പോള്‍ സിനിമയില്‍

ആദ്യ വിവാഹ മോചനത്തിന് ശേഷം തിരിച്ചെത്തിയ അംബിക നായിക നിരയില്‍ നിന്ന് സഹതാര വേഷങ്ങളിലേക്ക് മാറ്റപ്പെട്ടു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകള്‍ അമ്മ വേഷങ്ങളില്‍ സജീവമാണ് അംബിക.

English summary
The actress who got remuneration more than Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam