»   » മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകള്‍ ഇവരായിരുന്നു...

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകള്‍ ഇവരായിരുന്നു...

Posted By: pratheeksha
Subscribe to Filmibeat Malayalam

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്കു സമ്മാനിച്ച ചില കൂട്ടുകെട്ടുകളുണ്ട്. പ്രത്യേകിച്ചും എണ്‍പതുകളില്‍ തുടങ്ങിയവ. ഈ ചിത്രങ്ങളെല്ലാം  നൂറുമേനി വിജയം സമ്മാനിച്ചിട്ടുമുണ്ട്. മലയാള സിനിമയുടെ സുവര്‍ണ്ണ കാലമെന്നായിരുന്നു ഇക്കാലമറിയപ്പെട്ടിരുന്നത്.

വ്യത്യസ്തമായ ആഖ്യാനരീതികളിലൂടെ സിനിമ ഒരു അവാച്യ അനുഭൂതിയാക്കി മാറ്റാന്‍ ഈ സംവിധായക - എഴുത്തുകാര്‍ കൂട്ടുകെട്ടിനു കഴിഞ്ഞിട്ടുണ്ടെന്നു കരുതുന്നതില്‍ തെററില്ല. മമ്മുട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ സ്റ്റാറുകളായി വളര്‍ത്തിയതിലും ഈ ചിത്രങ്ങള്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.  ആ കുട്ടുകെട്ടുകളിവയാണ്..

Read more: 25 വര്‍ഷത്തെ കജോള്‍ കരണ്‍ ജോഹര്‍ സൗഹൃദം തകര്‍ന്നു ! വില്ലനായത് ആര് ?

ഹരിഹരന്‍

മലയാള സാാഹിത്യത്തിലും സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച എം ടി വാസുദേവന്‍നായര്‍ - സംവിധായകന്‍ ഹരിഹരന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങള്‍ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. ഒരു വടക്കന്‍ വീരഗാഥ, ആരണ്യകം, അമൃതംഗമയ , പഴശ്ശിരാജ തുടങ്ങിയയെല്ലാം ഉദാഹരണം.

ഭരതന്‍

പത്മരാജന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചിത്രങ്ങളും എന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നവയാണ്. പ്രയാണം എന്ന ചിത്രത്തിലാണ് ആദ്യമായി ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ഈണം, രതിനിര്‍വ്വേദം ലോറി തുടങ്ങിയ ചിത്രങ്ങളും ഇവരുടെ കൂട്ടുകെട്ടില്‍ പിറന്നതാണ്.

സത്യന്‍ അന്തിക്കാട്

മലയാളികള്‍ എന്നും ഓര്‍ക്കുന്ന ചിത്രങ്ങളാണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്നത്. ടി പി ബാലഗോപാലന്‍ എം എ വരവേല്‍പ്പ്, സന്ദേശം തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്.

സിബി മലയില്‍

കിരീടം ,തനിയാവര്‍ത്തനം, ഭരതം, ദശരഥം തുടങ്ങിയ പ്രേക്ഷകരേറ്റുവാങ്ങിയ ചിത്രങ്ങളെല്ലാം സിബി മലയില്‍ -ലോഹിതതദാസ് കൂട്ടുകെട്ടില്‍ പിറന്നതാണ്.

ഷാജി കൈലാസ്

ഒരുവിഭാഗം പ്രേക്ഷകരെ എന്നും ആകര്‍ഷിച്ച ചിത്രങ്ങളാണ് ഷാജി കൈലാസ് -രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ചത്. ഏകലവ്യന്‍,കിങ് ആന്റ് കമ്മീഷണര്‍, കമ്മീഷണര്‍ ,തലസ്ഥാനം തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

കെ .മധു

മലയാളത്തില്‍ ജനപ്രീതിനേടിയ സിബി ഐ സീരിസ് സിനിമകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് കെ മധു .എസ് എന്‍ സ്വാമി കൂട്ടുകെട്ടാണ്. മമ്മുട്ടി നായകനായ സേതുരാമയ്യര്‍ സിബി ഐ ,ഒരു സിബി ഐ ഡയറിക്കുറിപ്പ് എന്നിവയും മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ടും ഇരുവരുടയെയും കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളാണ്.

ഐവി ശശി

ഐവി ശശി- ടി ദാമോദരന്‍ കൂട്ടുകെട്ടിലും മികച്ച സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഈ നാട് ,അഹിംസ ,തുഷാരം ,ആറാട്ട് ,ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്നിവ അവയില്‍ ചിലതാണ്.

English summary
Without a second thought, it could be said that Malayalam film industry did produce some brilliant films in the 1980's and 1990's and hence that time period could be considered as the golden period of Malayalam films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam