twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെരുങ്കൊല്ലന്റെ ആലയിലെ വിഷ്ണു

    By Aswathi
    |

    സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിയ്ക്കാതെ പോകുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള 'പെരുങ്കൊല്ലന്‍' എന്ന ഹ്രസ്വചിത്രം അവതരണ മികവുകൊണ്ടും ഉദ്ദേശശുദ്ധികൊണ്ടും ശ്രദ്ധിക്കപ്പെടുന്നു. കുഞ്ഞുണ്ണി മാഷിന്റെ 'വായിച്ചാലും വളരും വായിച്ചില്ലേലും വളരും, വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ പുളയും' എന്ന കവിതയെ ആസ്പദമാക്കിയാണ് മന്‍സൂര്‍ ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    ഹൈക്ക് വിഷ്വല്‍സിന്റെ ബാനറില്‍ മന്‍സൂര്‍ തന്നെ നിര്‍മിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും സംവിധായകന്‍ തന്നെ. പ്രവീണ്‍ വേളക്കാട്ടാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മികച്ച സംഗീതം കൊണ്ടും ചിത്രസംയോജനം കൊണ്ടും ശ്രദ്ധേയമാണ് പെരുങ്കൊല്ലന്‍. വിഷ്ണു എന്ന കേന്ദ്രകഥാപാത്രത്തെ സായൂജ് കോട്ടക്കല്‍ എന്ന കുഞ്ഞു മിടുക്കന്‍ ഭംഗിയാക്കി.

    short-film

    യൂണിസെഫിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ സ്‌കൂള്‍ പ്രവേശനം നേടുന്ന 200 മില്യണ്‍ കുട്ടികളില്‍ 80 മില്യണ്‍ കുട്ടികള്‍ക്ക് തങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തന്റെ അവകാശമായ വിദ്യാഭ്യാസം ഏതെങ്കിലും കാരണവശാല്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ക്ക് അത് നേടിക്കൊടുക്കാനുള്ള ശ്രമം കൂടെയാണ് പെരുങ്കൊല്ലന്‍ എന്ന ഹ്രസ്വചിത്രം. ഒന്ന് കണ്ടുനോക്കൂ.

    English summary
    'Perunkollan' - The Blacksmith is an Indian short film in Malayalam language portraying a story of Vishnu, an unfortunate boy who is forced to drop off his elementary education at the early age. Watch the film for the full story.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X