»   » ക്രൂശിതനായ മമ്മൂട്ടി വൈറലാകുന്നു

ക്രൂശിതനായ മമ്മൂട്ടി വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം ക്രൂശിക്കപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മമ്മൂട്ടി നാടക നടനായി അഭിനയിക്കുന്ന ചിത്രത്തില്‍ നാടകത്തിന്റെ ഭാഗമായിട്ടാണ് ക്രൂശിക്കപ്പെടല്‍ സീനുകള്‍ ചേര്‍ത്തിരിക്കുന്നത്. എന്തായാലും ഈ രംഗം ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ മനോഹരമാക്കാന്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് സാധിച്ചിട്ടുണ്ട്. അഭിനയിച്ച് ഈ രംഗത്തിന് പൂര്‍ണത നല്‍കാന്‍ മമ്മൂട്ടിയ്ക്കും കഴിഞ്ഞിട്ടുണ്ട്, എന്നിങ്ങനെയാണ് ക്രൂശിത രംഗങ്ങള്‍ക്ക് ലഭിയ്ക്കുന്ന അഭിപ്രായങ്ങള്‍.

മമ്മൂട്ടി കുരിശ് ചുമന്നുകൊണ്ടുപോകുന്നതും, ഒടുവില്‍ കുരിശില്‍ തറയ്ക്കപ്പെട്ട് കിടക്കുന്നതുമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. ഇന്നോളം കണ്ടിട്ടുള്ള പല പീഡാനുഭവയാത്രയെയും വെല്ലുന്ന സാങ്കേതിക മികവോടെയാണ് ഈ രംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ക്രൂശിതനായ ക്രിസ്തുവായി മമ്മൂട്ടിയും മികച്ചുനില്‍ക്കുന്നു.

daivathinte swantha cleetus

മുമ്പ് കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തിലും ഇത്തരത്തില്‍ ക്രൂശിതനായ യേശുവായി മമ്മൂട്ടി അഭിനയിച്ചിരുന്നു. പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് എന്ന പ്രശസ്ത ചിത്രം സംവിധാനം ചെയ്ത ഹോളിവുഡ് സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍ മമ്മൂട്ടിയുടെ ഈ ക്രൂശിതാഭിനയം കണ്ടിരുന്നുവെങ്കില്‍ അദ്ദേഹത്തെ തന്റെ ചിത്രത്തില്‍ നായകനാക്കുമായിരുന്നുവെന്നു തുടങ്ങിയുള്ള കമന്റുകളാണ് മമ്മൂട്ടിയുടെ ക്രൂശിത രംഗങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
Mammootty on cross is doing the round in social networking sites and the image had gained wide popularity.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam