»   » മാന്ത്രിക ലോകത്തെ രുദ്രസിംഹാസനം

മാന്ത്രിക ലോകത്തെ രുദ്രസിംഹാസനം

Posted By:
Subscribe to Filmibeat Malayalam

മന്ത്രവാദത്തിനും ക്രൂരതയ്ക്കുമൊക്കെ പേരുകേട്ട മനവത്തൂര്‍ കോവിലകത്തേക്ക് രക്തവസ്ത്രം ധരിച്ച രുദ്രസിംഹന്‍ വരുന്നത് ഒരു കൊലക്കൊമ്പനെ തളയ്ക്കാനായിരുന്നു. ചൂണ്ടാണി വിരല്‍ ചൂണ്ടി അയാള്‍ നിമിഷ നേരം കൊണ്ട് മദമിളകിയ ആനയെ തളച്ചു. അതൊരു തുടക്കം. രുദ്രസിംഹന്റെ കഴിവുകള്‍ വരുംദിവസങ്ങളില്‍ കോവിലകത്തുള്ളവര്‍ ശരിക്കും അറിഞ്ഞു. മനവത്തൂര്‍ കോവിലകത്തെ ഇരുണ്ട ഇടനാഴികളിലും അകത്തളങ്ങളിലും പതുങ്ങിയിരിക്കുന്ന രഹസ്യങ്ങളിലേക്കാണ് രുദ്രസിംഹന്റെ കണ്ണെത്തിയത്. അത് പേടിപ്പിക്കുന്ന ദിവസങ്ങളുടെ വരവറിയിക്കുന്നതായിരുന്നു. ആ അകത്തളത്തില്‍ രക്ഷകനെ കാത്തിരിക്കുന്ന ഹൈമവതിയെന്ന പെണ്‍കുട്ടി.

ഷിബുഗംഗാധരന്‍ സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം മലയാളം ഇതുവരെ കാണാത്തൊരു മാന്ത്രിക ലോകത്തേക്കാണു പ്രേക്ഷകരെ കൊണ്ടുപോകുന്നത്. രുദ്രസിംഹനായി സുരേഷ്‌ഗോപിയും ഹൈമവതിയായി നിക്കി ഗല്‍റാണിയും അഭിനയിക്കുന്നു. അനന്തഭദ്രം എന്ന മാന്ത്രിക സിനിമയിലൂടെ ശ്രദ്ധേയനായ സുനില്‍ പരമേശ്വരന്റെ പുതിയ ചിത്രമാണിത്. സുനിലിന്റെ വാര്‍ധക്യകലഹരി എന്ന നോവലാണ് അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്നത്.


rudrasimhasanam

നെടുമുടി വേണു, ശ്വേതാ മേനോന്‍,കനിഹ, കലാഭവന്‍ ഷാജോണ്‍, ദേവന്‍, നിഷാന്ത് സാഗര്‍, സുധീര്‍ കരമന എന്നിവരാണു മറ്റു താരങ്ങള്‍. വിശ്വജിത്ത് ആണ് സംഗീതം.


സുരേഷ്‌ഗോപിയെ സംബന്ധിച്ചിടത്തോളം ഈ ചിത്രം ഏറെ നിര്‍ണായകമാണ്. സമീപകാലത്തായി ഹിറ്റുകളൊന്നുമില്ലാത്ത അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളാണ് അടുത്തടുത്തായി റിലീസ് ചെയ്യുന്നത്. എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഗോഡും ഇതോടൊപ്പം പ്രദര്‍ശനത്തിനെത്തുന്നുണ്ട്. മലയാളത്തില്‍ എല്ലാവര്‍ഷം രണ്ടോ മൂന്നോ മാന്ത്രിക ചിത്രങ്ങള്‍ റിലീസ് ചെയ്യാറുണ്ട്.അതില്‍നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് രുദ്രസിംഹാസനം ഒരുക്കിയിരിക്കുന്നതെന്നാണ് സംവിധായകനും തിരക്കഥാകൃത്തും അവകാശപ്പെടുന്നത്.

English summary
Rudra Simhasanam, directed by Shibu Gangadharan, is essentially a family drama but with smatterings of black magic and mind games.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam