»   » ഇനി ഡോള്‍ഫിന്‍ ബാര്‍ അല്ല 'ദി ഡോള്‍ഫിന്‍സ്'

ഇനി ഡോള്‍ഫിന്‍ ബാര്‍ അല്ല 'ദി ഡോള്‍ഫിന്‍സ്'

Posted By:
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ്ദീപന്‍ സംവിധാനം ചെയ്യുന്ന ഡോള്‍ഫിന്‍ ബാര്‍. സുരേഷ് ഗോപിയ്‌ക്കൊപ്പം അനൂപ് മേനോനും കല്‍പനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പക്ഷേ ഇനി ഡോള്‍ഫിന്‍ ബാറല്ല. ചിത്രത്തിന്റെ പേര് ദി ഡോള്‍ഫിന്‍സ് എന്നാക്കി മാറ്റിയിരിക്കുകയാണ്.

അനൂപ് മേനോനാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പേര് ദി ഡോള്‍ഫിന്‍സ് എന്നാക്കി മാറ്റിയതായി അറിയിച്ചിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിനിട്ട ഡോള്‍ഫിന്‍ ബാര്‍ എന്ന പേര് മാറ്റി ദി ഡോള്‍ഫിന്‍സ് എന്നാക്കി മാറ്റുകയാണെന്നാണ് അനൂപ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ അനൂപിന്റേതാണ്.

The Dolphin Bar Gets Renamed As 'The Dolphins


സുരേഷ് ഗോപി ഒരു ബാര്‍ നടത്തിപ്പുകാരനായ പനമുട്ടം സുരയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഭാര്യാവേഷത്തിലാണ് കല്‍പന അഭിനയിക്കുന്നത്. ഇതാദ്യമായിട്ടാണ് സുരേഷ് ഗോപിയും കല്‍പനയും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിക്കുന്നത്.

ബാറിലെ സ്ഥിരക്കാരായ ഒട്ടേറെപ്പേരുടെ ജീവിതകഥകളാണ് ചിത്രം പറയുന്നത്. സുരേഷ് ഗോപിയും അനൂപ് മേനോനും തീര്‍ത്തും വ്യത്യസ്തമായ ഗറ്റപ്പുകളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായിട്ടാണ് ദി ഡോള്‍ഫിന്‍ ചിത്രീകരിച്ചിരിക്കുന്നത്.

ശ്രീനിവാസന്‍, സൈജു കുറുപ്പ്, അരുണ്‍, രാഹുല്‍ മാധവ്, സിദ്ദിഖ്, അനില്‍ മുരളി, കിരണ്‍ രാജ്, ഇടവേളശ ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അരുണ്‍, സുദീപ് കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Directed by Diphan, the crew has now changed the name of the movie from The Dolphin Bar to The Dolphins
Please Wait while comments are loading...

Malayalam Photos

Go to : More Photos