»   » ഇക്കുറി പെരുന്നാളിന് മമ്മൂട്ടിയുമുണ്ട്, തിയറ്ററില്‍ അല്ല ആരാധകരുടെ സ്വീകരണ മുറിയില്‍!!!

ഇക്കുറി പെരുന്നാളിന് മമ്മൂട്ടിയുമുണ്ട്, തിയറ്ററില്‍ അല്ല ആരാധകരുടെ സ്വീകരണ മുറിയില്‍!!!

By: Karthi
Subscribe to Filmibeat Malayalam

വേനലവധിയുടെ ആഘോഷങ്ങള്‍ അവസാനിച്ചു. കേരളത്തിലെ തിയറ്ററുകള്‍ അടുത്ത റിലീസുകള്‍ക്ക് വേണ്ടി ഒരുങ്ങുകയാണ് ഈദ് ആഘോഷിക്കുന്നതിനായി വെള്ളിയാഴ്ച മുതല്‍ പുതിയ ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിത്തുടങ്ങും. മലയാളത്തിന്റെ താര രാജാക്കന്മാരുടെ ചിത്രങ്ങളില്ലാതെയാണ് ഇക്കുറി പെരുന്നാള്‍ കടന്നു പോകുന്നത്. എന്നാല്‍ തന്റെ സാന്നിദ്ധ്യം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മമ്മൂട്ടി ഒരു സര്‍പ്രൈസുമായി പ്രേക്ഷരിലേക്ക് എത്തുകയാണ്.

മമ്മൂട്ടിയുടെ കരിയറിലെ വലിയ ബ്രേക്കുകളിലൊന്നായ റെക്കോര്‍ഡ് ചിത്രം ദ ഗ്രേറ്റ് ഫാദറിന്റെ ഡിവിഡി പെരുന്നാളിന് റിലീസ് ചെയ്യും. ഈ പെരുന്നാളിന് തിയറ്ററിനു പകരം ആരാധകര്‍ക്കൊപ്പം അവരുടെ സ്വീകരണ മുറിയിലെ അതിഥിയാകാനാണ് ഇക്കുറി മമ്മൂട്ടിയുടെ തീരുമാനം. ജൂണ്‍ 26ന് സിനിമയുടെ ഡിവിഡി റിലീസ് ചെയ്യുന്നത്. വരുന്ന വ്യാഴാഴ്ച ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്തിയിട്ട് 85 ദിവസങ്ങള്‍ പൂര്‍ത്തിയാകും. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച രണ്ടാമത്തെ സിനിമയെന്ന റെക്കോര്‍ഡും ഈ ചിത്രത്തതിനാണ്.

jince-

സ്റ്റൈലിഷ് ഫാമിലി ത്രില്ലറായ ദ ഗ്രേറ്റ് ഫാദര്‍ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഹനീഫ് അദേനിയാണ്. പൃഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തമിഴ് താരം ആര്യ ചിത്രത്തില്‍ വില്ലനായി എത്തുന്നു. 50 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. ചിത്രം ഇതിനകം 70 കോടിയിലധികം കളക്ഷന്‍ നേടിക്കഴിഞ്ഞു.

English summary
The Grear Father DVD Releasing on 26th June. Movie will complete 85 Days by this thursday. Second highest running movie of 2017.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam