»   » കേരള ബോക്‌സോഫീസില്‍ തീപ്പൊരി പ്രകടനം നടത്തുന്ന ഗ്രേറ്റ് ഫാദര്‍ യുഎഇയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു!!

കേരള ബോക്‌സോഫീസില്‍ തീപ്പൊരി പ്രകടനം നടത്തുന്ന ഗ്രേറ്റ് ഫാദര്‍ യുഎഇയില്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ചിത്രം ഏറ്റവും മികച്ച കളക്ഷനാണ് ബോക്‌സോഫീസില്‍ നേടിയത്.

ഇപ്പോഴിതാ ചിത്രം യുഎഇയില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ മികച്ച പ്രതികരണം തുടരുന്ന ചിത്രത്തിന് യുഎഇ ബോക്‌സോഫീസില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


thegreatfatheruaerelease

2016 അവസാനത്തോടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് യുഎഇ തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. യുഎഇ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയാണ് പുലിമുരുകന്‍.


റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ പിന്നിട്ട ചിത്രം ഇതുവരെ 20 കോടി ബോക്‌സോഫീസില്‍ നേടി. യുഎഇ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നതോടെ ഏറ്റവും മികച്ച കളക്ഷന്‍ നേടുമെന്നാണ് അറിയുന്നത്.

English summary
The Great Father Is All Set To Release In UAE/GCC!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam