»   » മമ്മുട്ടി പറഞ്ഞു ഐഎം വിജയന്‍ മതി!!! ഒടുവില്‍ സംവിധായകന്‍ വിജയനെ തിരിച്ചു വിളിച്ചു!!!

മമ്മുട്ടി പറഞ്ഞു ഐഎം വിജയന്‍ മതി!!! ഒടുവില്‍ സംവിധായകന്‍ വിജയനെ തിരിച്ചു വിളിച്ചു!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസമാണ് ഐഎം വിജയന്‍. കേരളത്തിന്റെ അഭിമാനമായ ഈ കറുത്ത മുത്ത് കളിക്കളത്തില്‍ മാത്രമല്ല വെള്ളിത്തിരയിലും തിളങ്ങിയ താരമാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഐഎം വിജയന്‍ തന്റെ സാന്നിദ്ധ്യമറിയിച്ചു. 

ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയാണ് ഐഎം വിജയന്‍ സിനിമയിലെത്തുന്നത്. വ്യാഴാഴ്ച തിയറ്ററിലെത്തുന്ന ദ ഗ്രേറ്റ് ഫാദറാണ് വിജയന്‍ ഒടുവിലഭിനയിച്ച ചിത്രം. ചിത്രത്തില്‍ ആന്റോ എന്ന വില്ലന്‍ കഥാപാത്രത്തയെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 

ചിത്രത്തില്‍ മമ്മുട്ടിയുടെ മകളെ തട്ടിക്കൊണ്ടുപോകുന്ന ആന്റോ എന്ന് വില്ലന്‍ കഥാപാത്രത്തെയാണ് ഐഎം വിജയനെ അവതരിപ്പിക്കുന്നത്. ഐഎം വിജയന്റെ ശബ്ദത്തിന് കനം കൂടുതലായതിനാല്‍ മറ്റൊരാളാണ് ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയത്. അണിയറ പ്രവര്‍ത്തകരുടെ തീരുമാനമായിരുന്നു ഈ മാറ്റം.

അവസാനമാണ് ചിത്രത്തില്‍ ഡബ്ബ് ചെയ്യുന്നതിനായി മമ്മുട്ടി എത്തിയത്. ഐഎം വിജയന്റെ കഥാപാത്രത്തിന് മറ്റൊരാളാണ് ശബ്ദം നല്‍കിയിരിക്കുന്നതെന്ന് അറിഞ്ഞ അദ്ദേഹം സംവിധായകനുമായി ബന്ധപ്പെട്ടു. ആന്റോയെന്ന വില്ലന്റെ ബോഡി ലാംഗേജിന് യോജിച്ചത് വിജയന്റെ ശബ്ദമാണെന്ന് മമ്മുട്ടി സംവിധായകനെ അറിയിച്ചു. അതിന്‍ പ്രകാരം ഐഎം വിജയനെക്കൊണ്ട് തന്നെ ആന്റോയ്ക്ക് ശബ്ദം നല്‍കുകയായിരുന്നു.

ദ ഗ്രേറ്റ് ഫാദറിന്റെ സെറ്റിലെ ഇടേളകളില്‍ മമ്മുട്ടിയുമായി ഒരുപാട് നേരം സംസാരിക്കുമായിരുന്നു. അതുകൊണ്ടാകാം തന്റെ ശബ്ദം അദ്ദേഹത്തിന് തിരിച്ചറിയാനായതെന്ന് ഐഎം വിജയന്‍ പറഞ്ഞു. തന്റെ കഥാപാത്രത്തിന് താന്‍തന്നെ ശബ്ദം നല്‍കിയാല്‍ നന്നാകും എന്ന് മമ്മുട്ടിയേപ്പോലൊരു നടന്‍ പറഞ്ഞുകേട്ടപ്പോള്‍ ഏറെ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. മമ്മുട്ടിക്കൊപ്പമുള്ള ആദ്യ സിനിമയാണ് ഗ്രേറ്റ് ഫാദര്‍.

ചുരുക്കം ചില രംഗങ്ങള്‍ മാത്രമാണ് ഐഎം വിജയന് ചിത്രത്തിലുള്ളതെങ്കിലും അതെല്ലാം മമ്മുട്ടിക്കൊപ്പമാണ്. വിജയന്റെ സ്വന്തം നാടായ തൃശൂരിലെ ഹൈവേയിലാണ് മമ്മുട്ടിക്കൊപ്പമുള്ള ഡ്രൈവിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചത്. മമ്മുട്ടിയുടെ വില്ലനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കേണ്ടതെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ ആദ്യം തോന്നിയത് പരിഭ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

പന്തുകളി ഒരു ആവേശമായി കൊണ്ടുനടന്ന കാലത്തും സിനിമ ഒരു അത്ഭുതായിരുന്നു. മമ്മുട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി കാണുന്നെന്നും ഐഎം വിജയന്‍ പറഞ്ഞു. തോളില്‍ തട്ടി മമ്മുട്ടിയെ പുശ്ചിച്ച് ഡയലോഗ് പറയുന്ന രംഗം ഏറെ പണിപ്പെട്ടാണ് പകര്‍ത്തിയത്. ആ രംഗം ഒഴിവാക്കാന്‍ മമ്മുട്ടി സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാസമുദ്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും ഐഎം വിജയന്‍ അഭിനയിച്ചിട്ടുണ്ട്. 2015ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കൊമ്പനാണ് ഐഎം വിജയന്റെ കരിയറില്‍ വഴിത്തിരിവായത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ കൊലപാതകിയായ മുത്തുകാളെ എന്ന വില്ലന്‍ വേഷമായിരുന്നു വിജയന്‍. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. കാര്‍ത്തിയായിരുന്നു ചിത്രത്തിലെ നായകന്‍.

English summary
IM Vijayan dubbed himself for his character in The Great Father because of Mammootty. It is his first film with Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam