twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    By Aswathi
    |

    നാല്‍പതിലധികം ചിത്രങ്ങള്‍, വിവിധ ചാനലുകളിലായി പതിനാറോളം മെഗാ സീരിയലുകള്‍, പത്തിലധികം ചിത്രങ്ങളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി, നാല് തവണം സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം എന്നിട്ടും പ്രവീണ എന്ന നടിക്ക് മലയാള സിനിമയില്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ.

    ഇടയ്ക്കിടെ ചില വേഷങ്ങള്‍ ചെയ്തു മടങ്ങുകയാണ് പ്രവീണയുടെ പതിവ്. സിനിമയില്‍ എത്ര അംഗീകാരം ലഭിച്ചിട്ടും സീരിയല്‍ വിടാന്‍ താരം തയ്യാറല്ലായിരുന്നു. കുടുംബ പ്രേക്ഷകര്‍ക്കെല്ലാം 'ദേവീമാഹാത്മ്യ'മാണ് പ്രവീണ. എന്നാല്‍ അടുത്തിടെ പ്രവീണ സിനമയ്‌ലും ശ്രദ്ധേകേന്ദ്രീകരിക്കുകയാണ്.

    ഹണീബീ, മെമ്മറീസ്, ആഗ്‌സത് ക്ലബ്ബ്, ഏഴു സുന്ദരരാത്രികള്‍, വെടിവഴിപാട്, തുടങ്ങിയ ചിത്രങ്ങളിലൂടെ 2013ല്‍ മലയാള സിനിമയില്‍ വീണ്ടും സജീവമായ പ്രവീണയ്ക്ക് ഈ വര്‍ഷം ചെയ്തു തീര്‍ക്കാനും ധാരാളം ചിത്രങ്ങളുണ്ട്. അവിചാരിത, കാറ്റും മഴയും, ബുദ്ധന്‍ ചിരിക്കുന്നു അങ്ങനെ നീളുന്നു ചിത്രങ്ങള്‍. ലോ പോയിന്റാണ് ഒടുവില്‍ റിലീസായത്. പ്രവീണയെ കുറിച്ച് കൂടുതല്‍ അറിയൂ...

    ചങ്ങനാശ്ശേരിക്കാരി

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    1981ല്‍ ചങ്ങനാശ്ശേരിയിലാണ് പ്രവീണയുടെ ജനനം. പാട്ടും അഭിനയവും നൃത്തവുമാണ് പ്രവീണയുടെ പ്രധാന മേഖല.

     ബാലതാരമായി തുടക്കം

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    ടി പത്‌നാഭന്റെ പ്രശസ്ത നോവലായ ഗൗരി സിനിമായാക്കിയപ്പോള്‍ അതില്‍ ബാലതാരമായാണ് പ്രവീണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആ കാലത്ത് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സപ്തസ്വരങ്ങള്‍ എന്ന സംഗീത പരിപാടിയുടെയും ഭാഗമാകാന്‍ പ്രവീണയ്ക്ക് സാധിച്ചു.

    നായികയായുള്ള തുടക്കം

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    അനില്‍ ബാബു സംവിധാനം ചെയ്ത കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ ഒരു നടിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ ദിലീപിന്റെ നായികയുടെ വേഷമായിരുന്നു.

     മമ്മൂട്ടിയുടെ പെങ്ങളായി

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    ഒരാള്‍ മാത്രം, ദി ട്രൂത്ത്, ഏഴുപുന്ന തരകന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ പെങ്ങളായി വേഷമിട്ടതോടെ പ്രവീണ എന്ന നടിയെ ശ്രദ്ധിച്ചു തുടങ്ങി.

    സിനിമയില്‍ സജീവമായപ്പോള്‍

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    അഗ്‌നി സാക്ഷി, ഇംഗ്ലീഷ് മീഡിയം, വാസന്തിയും ലക്ഷമിയും പിന്നെ ഞാനും, സ്വര്‍ണം, ഒരു പെണ്ണൂം രണ്ടാണും, വിലാപങ്ങള്‍ക്കപ്പുറം, ഇങ്ങനെ ഒരാള്‍, ബ്യൂട്ടിഫുള്‍ തുടങ്ങി ധാരാളം ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ പ്രവീണ എത്തി.

    ഡബ്ബിങ് ആര്‍ട്ടിസ്റ്റ്

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    പത്തോളം ചിത്രങ്ങളില്‍ നായികമാര്‍ സംസാരിച്ചത് പ്രവീണയുടെ സ്വരത്തിലാണ്. കാവ്യ മാധവന്‍, ജ്യോതിര്‍മയി, പത്മപ്രിയ, സദ, മനീഷ കൊയിരാള, കാവേരി തുടങ്ങിയവര്‍ക്കെല്ലാം പ്രവീണ ശബ്ദം നല്‍കയിട്ടുണ്ട്.

    സീരിയലുകള്‍

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    കുടുംബപ്രേക്ഷകര്‍ക്ക് പ്രവീണയെ പരിചിതം സീരിയലുകളിലൂടെയാണ്. സ്വപ്നം, മൗനം, മേഘം, നന്ദനം, ദേവീമാഹാത്മ്യം, മഴയറിയാതെ, ആദി പരാശക്തി, തുടങ്ങി നീളുന്ന സീരിയലുകളുടെ എണ്ണം അപ്പോള്‍ സൂര്യ ടീവിയിലെ 'വധു'വരെ വന്നു നില്‍ക്കുന്നു.

    ദേവീമാഹാത്മ്യം

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    ദേവീ രൂപങ്ങളില്‍ പ്രവീണയ്ക്ക് നല്ല സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഏഷ്യനെറ്റിലെ ദേവീ മാഹാത്മ്യം എന്ന സീരിയല്‍ വന്നതോടെ നിരവധി ഭക്തിഗാന ആല്‍ബങ്ങളിലും പ്രവീണ ദേവിയായി വേഷമിട്ടു. കൂടാതെ ആദിപരാശക്തി, ശ്രീപത്മനാഭ എന്നീ ഭക്തിസീരിയലുകളിലും പ്രവീണ അഭിനയിച്ചു.

    പുരസ്‌കാരങ്ങള്‍

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    അഗ്‌നി സാക്ഷി, ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രങ്ങിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചു. ഇലക്ട്ര എന്ന ചിത്രത്തില്‍ മനീഷ കൊയിരാളിനും ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തില്‍ പത്മപ്രിയയ്ക്കും ശബ്ദം നല്‍കിയതിലൂടെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരവും രണ്ടു തവണ നേടി.

    പരസ്യ ചിത്രങ്ങളില്‍

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    സിനിമയിക്കും സീരിയലിനും പുറമെ പരസ്യ ചിത്രങ്ങളിലും പ്രവീണ സജീവമാണ്. നിറപറ, ഇമ്മനുവല്‍ സില്‍ക്‌സ്, അക്വ വാട്ടര്‍ പ്യൂരിഫൈ, കെ എസ് എഫ് ഇ എന്നിവയുടെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    2013 എന്ന വര്‍ഷം

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    കഴിഞ്ഞ വര്‍ഷം ശ്രദ്ധേയമായ ഒത്തിരി ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രവീണയ്ക്ക് സാധിച്ചു. ഹണീബീ, മെമ്മറീസ്, ആഗസ്ത് ക്ലബ്ബ്, വെടിവഴിപാട്, ഏഴുസുന്ദര രാത്രീകള്‍ എന്നീ ചിത്രങ്ങളാണ് പോയ വര്‍ഷം റിലാസ് ചെയ്തത്.

    പുതിയ ചിത്രങ്ങള്‍

    പ്രവീണയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചോ?

    ലോ പോയിന്റാണ് ഇപ്പോള്‍ റിലീസായിരിക്കുന്നത്. അവിചാരിത, കാറ്റും മഴയും, ഗ്രീന്‍ ആപ്പിള്‍, ബുദ്ധന്‍ ചിരിക്കുന്ന തുടങ്ങി ഒമ്പതോളം ചിത്രങ്ങളില്‍ പ്രവീണ ഇപ്പോള്‍ കരാറൊപ്പിട്ടിട്ടുണ്ട്.

    English summary
    The Journey of Actress Praveena.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X