»   » സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷമുള്ള ആസിഫ് അലിയെ കണ്ട് അത്ഭുതപ്പെടേണ്ട

സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷമുള്ള ആസിഫ് അലിയെ കണ്ട് അത്ഭുതപ്പെടേണ്ട

By: സാൻവിയ
Subscribe to Filmibeat Malayalam

സണ്‍ഡേ ഹോളിഡേയുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം പുറത്തിറങ്ങിയ ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടോ. കണ്ടില്ലെങ്കില്‍ എന്തായാലും കാണേണ്ടതു തന്നെ. ഒരു ചെറിയ ബ്രേക്കിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന കാറ്റ് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആസിഫ് അലിയും മുരളിഗോപിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തികൊണ്ടുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

asifali-muraligopy

കരിയറില്‍ ഇത് ആദ്യമായാണ് ആസിഫ് അലി ഇതുപോലെയൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നുഹുകന്ന് എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെ മുരളിഗോപി അവതരിപ്പിക്കും. വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. കസബ എന്ന ചിത്രത്തിന് ശേഷം വരലക്ഷ്മി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

kaattumovieposter

ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാറ്റ് ആഗസ്റ്റില്‍ എത്തുമെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റിനെ കുറിച്ച് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

English summary
Asif Ali-Murali Gopy Team’s Kaattu: The Latest Poster Features Both The Lead Characters!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam