»   » ആക്ഷന്‍ ത്രില്ലറുമായി മമ്മൂട്ടി ഐവി ശശി ടീം

ആക്ഷന്‍ ത്രില്ലറുമായി മമ്മൂട്ടി ഐവി ശശി ടീം

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി, ഐവി ശശി, ടി ദാമോദരന്‍ ടീം ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് നല്ല ചിത്രം കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.

സിനിമാ പ്രേമികള്‍ക്ക് മറന്നുകളയാന്‍ കഴിയാത്ത ഒട്ടേറെ ചിത്രങ്ങള്‍ ഈ ടീം സംഭാവന ചെയ്തിട്ടുണ്ട്. ബല്‍റാം വേര്‍സസ് താരാദാസ് ആയിരുന്നു ഇവരുടെ ഏറ്റവും അവസാന ചിത്രം.

പതിവിന് വിപരീതമായി ഈ ചിത്രം വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഇവര്‍ വീണ്ടും ഒന്നിയ്ക്കുന്നു. ആദ്യകാല ഹിറ്റുകള്‍ പോലെ ഒരു ചിത്രം ഇതാണ് ഇവരുടെ ലക്ഷ്യം.

അധോലകത്തെ കൊല്ലും കൊലയും തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന വിഷയമെന്നാണ് സൂചന. ഏറ്റവും ഒടുവില്‍ ഒന്നിച്ചപ്പോഴുണ്ടായ വന്‍ പരാജയം ഓര്‍ക്കാന്‍ പോലും കഴിയാത്തവിധത്തില്‍ മിന്നുന്ന വിജയം നേടുന്ന ഒരു ചിത്രം അതാണ് ഇവര്‍ ഉദ്ദേശിക്കുന്നത്.

ദാമോദരന്‍ ചിത്രത്തിന്റെ രചന തുടങ്ങിക്കഴിഞ്ഞു. തകര്‍പ്പന്‍ സ്റ്റണ്ട് ആക്ഷന്‍ രംഗങ്ങളും, ഗാനരംഗങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റ്‌സായിരിക്കും. വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ തന്നെയായിരിക്കുമെന്നാണ് സൂചന.

ഇന്‍സ്‌പെക്ടര്‍ ബല്‍റാം, 1921, അബ്കാരി, അടിമകള്‍ ഉടമകള്‍, അത്രയും കാലം, ആവനാഴി, അമേരിക്ക, അമേരിക്ക, ഈ നാട്, നാണയം, ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍, അഹിംസ, തടാകം, ഇനിയെങ്കിലും തുടങ്ങി ഒട്ടേറെ വിജയചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നും പിറന്നിട്ടുണ്ട്.

അവസാന ചിത്രമായ ബല്‍റാമിന് ദാമോദരനും എസ് എന്‍ സ്വാമിയും ചേര്‍ന്നായിരുന്നു തിരക്കഥയെഴുതിയത്. എന്തായാലും മമ്മൂട്ടിയുടെ ഒരു തകര്‍പ്പന്‍ കഥാപാത്രവുമായിട്ടായിരിക്കും ചിത്രമെത്തുകയെന്നുതന്നെയാണ് സൂചന.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam