twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    6 മണിക്കൂറുകൊണ്ടൊരു സിനിമ, കൗതുകമുണര്‍ത്തി 'ദി മോസ്‌കിറ്റോ ഫിലോസഫി'

    |

    'ദി മോസ്‌കിറ്റോ ഫിലോസഫി'. പേരില്‍ത്തന്നെ കൗതുകം തുളുമ്പുന്നൊരു കുഞ്ഞുച്ചിത്രം. ഒരു സായാഹ്നത്തില്‍ യാദൃശ്ചികമായി പിറന്ന ആശയത്തെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരികയാണ് സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണനും മലയാളി കലാകാരന്‍ സുരേഷ് കുമാറും. ദി മോസ്‌കിറ്റോ ഫിലോസഫി ഇന്നു മുതല്‍ കാഴ്ച്ചക്കാരിലേക്ക്. സിനിമാ ലോകം പുതുവഴികള്‍ വെട്ടിത്തെളിക്കുന്ന ആധനിക കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമായ 'മൊബി' വഴിയാണ് ഈ കുഞ്ഞുസിനിമയുടെ പ്രദര്‍ശനം.

    ഒരു രാത്രിയില്‍ ആശയം പിറക്കുന്നു. തൊട്ടടുത്ത ദിനം ഷൂട്ടിങ്ങും. സംഭവബഹുലമാണ് മോസ്‌കിറ്റോ ഫിലോസഫിയുടെ പിറവി. തിരക്കഥയില്ല. റീടേക്കുകളില്ല; കൃത്രിമ നിറച്ചാര്‍ത്തുകളില്ലാതെ ജീവിതത്തെ അതേപടി ചിത്രം പകര്‍ത്താനാണ് ചിത്രം ശ്രമിക്കുന്നത്.

    The Mosquito Philosophy Movie: An Interrogation Of A Strangled Society

    പാരമ്പര്യത്തിന്റെയും ആധുനികതയുടെയും വലയില്‍ കുടുങ്ങിയ സമൂഹത്തിന്റെ സങ്കീര്‍ണമായ ചിന്താധാരയെ 'ദി മോസ്‌കിറ്റോ ഫിലോസഫി' ഇഴകീറി പരിശോധിക്കുന്നു. ചെന്നൈയിലാണ് കഥ നടക്കുന്നത്. വിവാഹപ്രഖ്യാപനത്തിനായി കഥാനായകന്‍ സുരേഷ് സംഘടിപ്പിക്കുന്ന 'സര്‍പ്രൈസ് പാര്‍ട്ടി' ഗൗരവകരമായ നിരവധി ചോദ്യങ്ങള്‍ സമൂഹത്തോട് ചോദിക്കുന്നു. ഇന്ത്യയിലെ വിവാഹ സങ്കല്‍പ്പങ്ങളുടെ നേര്‍ചിത്രത്തിലേക്കാണ് ദി മോസ്‌കിറ്റോ ഫിലോസഫി കണ്ണെത്തിക്കുന്നത്. വിവാഹം, ബന്ധങ്ങള്‍, സമ്മതം, വ്യക്തിഗത തീരുമാനങ്ങള്‍, പ്രണയം തുടങ്ങിയ നിരവധി വിഷയങ്ങളിലേക്ക് ചിത്രം വെളിച്ചം വീശുന്നുണ്ട്. പുരോഗമന കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ് സുരേഷ്. എന്നാല്‍ ഉള്ളിലെ കാപട്യം എത്രത്തോളമാണെന്ന് ആ സായാഹ്ന പാര്‍ട്ടിയില്‍ കഥാനായകന്‍ തിരിച്ചറിയുന്നു. മലയാളി കലാകാരന്‍ സുരേഷ് കുമാര്‍ തന്നെയാണ് ചിത്രത്തിലെ സുരേഷ്. ജെപി, സിന്ധു, പ്രദീപ്, രവി എന്നിവരും സിനിമയിലെ മറ്റു കഥാപാത്രങ്ങളാണ്.

    The Mosquito Philosophy Movie: An Interrogation Of A Strangled Society

    സത്ത നഷ്ടപ്പെടാതെ സിനിമയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാണ് ദി മോസ്‌കിറ്റോ ഫിലോസഫിയില്‍ സംവിധായകന്‍ ജയപ്രകാശ് രാധാകൃഷ്ണന്‍ ശ്രമിക്കുന്നത്. സുഹൃത്തായ സുരേഷിനൊപ്പം ഒരു സായാഹ്നം പങ്കിടവെ 'ദി മോസ്‌കിറ്റോ ഫിലോസഫി'യുടെ ബീജാശയം അവിചാരിതമായി ജയകൃഷ്ണന് ലഭിക്കുകയായിരുന്നു. ശേഷം ഒട്ടും വൈകിച്ചില്ല. തിരക്കഥ പോലുമില്ലാതെ സംഘം ചിത്രീകരണം തുടങ്ങി. രണ്ടു രാത്രികളിലായി കേവലം ആറ് മണിക്കൂര്‍കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ജയപ്രകാശ് പറയുന്നു. റീടേക്കുകളോ റീഹേഴ്‌സലുകളോ ഇല്ലെന്നതും സിനിയുടെ പ്രത്യേകതയാണ്. കാന്‍ഡില്‍ലൈറ്റ് പ്രൊഡക്ഷന്‍സാണ് ചിത്രം ഒരുക്കിയത്. ഛായാഗ്രഹണം ജിതിന്‍ ശങ്കര്‍ രാജ. എഡിറ്റ് ചെയ്തത് ഡാനി ചാള്‍സ്. അയ്യോ രാമയാണ് സംഗീതം.

    The Mosquito Philosophy Movie: An Interrogation Of A Strangled Society

    നേരത്തെ, ജയപ്രകാശ് സംവിധാനം ചെയ്ത ലെന്‍സ് എന്ന ചിത്രം 2015-16 കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് മികച്ച പുതുമുഖ സംവിധായകനുള്ള ഗോലാപുഡി ശ്രീനിവാസ് ദേശീയ പുരസ്‌കാരം ലെന്‍സിന്റെ സംവിധാനത്തിന് ഇദ്ദേഹം നേടുകയുണ്ടായി. വിവിധ ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച പ്രതികരണം നേടിയ ലെന്‍സ് പിന്നാലെ കേരളത്തിലും തമിഴ്‌നാടിലും തിയേറ്റര്‍ റിലീസ് നടത്തിയിരുന്നു. ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഈ ചിത്രം ലഭ്യമാണ്.

    Read more about: movie
    English summary
    The Mosquito Philosophy Movie: An Interrogation Of A Strangled Society. Read in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X