»   » ഞാന്‍ ഹോനായ്, ജോണ്‍ ഹോനായ്! ഇതു പഴയ ജോണ്‍ ഹോനായിയല്ല

ഞാന്‍ ഹോനായ്, ജോണ്‍ ഹോനായ്! ഇതു പഴയ ജോണ്‍ ഹോനായിയല്ല

Posted By:
Subscribe to Filmibeat Malayalam

മണിച്ചിത്രത്താഴിലെ നാഗവല്ലിയെയും, വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും, ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായിയെയും മലയാളികള്‍ ഒരിക്കലും മറക്കില്ല. മറന്നെങ്കില്‍ ജോണ്‍ ഹോനായി ഓര്‍മ്മിപ്പിക്കാന്‍ എത്തുന്നു. റിസബാവയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ജോണ്‍ ഹോനായ് എന്ന ചിത്രം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് പറയുന്നത്.

സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ഹിറ്റ് ചിത്രം എത്തിയതുപോലെ ജോണ്‍ ഹോനായ് എന്ന ചിത്രവും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പറയുന്നത്. ടി.എ തൗഫീഖിന്റെ സംവിധാനത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിസബാവ ഹോനായിയുടെ വേഷം ധരിക്കുന്നത്. മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ തന്നെയാണ് ചിത്രത്തില്‍ ഒരുമിക്കുന്നതെങ്കിലും ജോണ്‍ ഹോനായ് എന്ന വില്ലന്‍ തന്നെയായിരിക്കും ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

malayalam-actors

റിസബാവ വ്യത്യസ്ത വേഷത്തിലൂടെയായിരിക്കും ചിത്രത്തിലെത്തുക. നിങ്ങള്‍ കണ്ട പഴയ ജോണ്‍ ഹോനായി ആയിരിക്കില്ലെന്നു മാത്രം. അപ്പുക്കുട്ടന്റെയും തോമസ് കുട്ടിയുടെയുമൊക്കെ കോമഡികളും ചിത്രത്തിലുണ്ടാകും. കഥ നടക്കുന്നത് കേരളത്തിലല്ല, അപ്പുക്കുട്ടനും തോമസ് കുട്ടിയുമൊക്കെ അങ്ങ് ദുബായിലേക്കാണ് പറക്കുന്നത്.

ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക. കലാഭവന്‍ നവാസ്, കോട്ടയം നസീര്‍, ഷാജു, മാമുക്കോയ, മാളവിക മേനോന്‍, ലക്ഷ്മി നാരായാണന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

English summary
Director of the movie, T A Thoufeek, says John Honai would undergo tremendous changes in look and feel in his movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X