»   » തന്റെ വിജയങ്ങളുടെ പിന്നില്‍ ഒരാളെന്ന് ശ്രീദേവി, ആരാണതെന്ന് അറിയുമോ ??

തന്റെ വിജയങ്ങളുടെ പിന്നില്‍ ഒരാളെന്ന് ശ്രീദേവി, ആരാണതെന്ന് അറിയുമോ ??

By: Nihara
Subscribe to Filmibeat Malayalam

ബാഹുബലിയിലെ ശിവകാമിയുടേ വേഷം സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ശ്രീദേവി. ബോണി കപൂറിന്റെ ഇടപെടലും താരത്തിന്റെ നിബന്ധനകളും അംഗീകരിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ശ്രീദേവി ബാഹുബലിയില്‍ നിന്നും ഒഴിവായതെന്ന തരത്തില്‍ രാജമൗലി പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് വിശദീകരണവുമായി ശ്രീദേവി തന്നെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ആ വേഷം സ്വീകരിക്കാന്‍ കഴിയാതെ പോയ്ത. പ്രചരിക്കുന്ന പോലെയുള്ള കാര്യങ്ങളായിരുന്നില്ല അന്ന് സംഭവിച്ചതെന്നും താരം പറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ ശ്രീദേവി തന്റെ വിജയത്തിന് പിന്നിലെ ക്രെഡിറ്റ് മുഴുവനും നല്‍കുന്നത് അമ്മയ്ക്കാണ്.

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമായി നിറഞ്ഞു നിന്നിരുന്ന താരറാണി ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മോം എന്ന സിനിമയിലൂടെയാണ് താരം തിരിച്ചു വരുന്നത്. ചിത്രത്തിന്റെ പ്രമോഷനല്‍ പരിപാടിക്കിടയിലാണ് തന്റെ വിജയങ്ങള്‍ക്ക് പിന്നിലെ വ്യക്തിയെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്.

Sridevi

അമ്മയും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ് മോം എന്ന സിനിമ. ഒരു അമ്മയായതിനാല്‍ത്തന്നെ കഥാപാത്രത്തെ കൂടുതല്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളുവാനും തനിക്ക് കഴിഞ്ഞുവെന്ന് താരം പറയുന്നു. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീദേവി വീണ്ടും നായികയായി എത്തുന്ന ചിത്രമാണ് മോം. രവി ഉദ്യാവാര്‍ സംവിധാനം ചെയ്ത സസ്‌പെന്‍സ് ത്രില്ലര്‍ ജൂലൈ 14ന് തിയറ്ററുകളിലെത്തും. നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

English summary
Sridevi is talking about the person behind her success.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam