»   » കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം കണ്ട് കണ്ണുനീരോടെ തിയേറ്റര്‍ വിട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് സംഭവിച്ച കഥയാണെന്ന്. കഥയിലെ നായിക ഇപ്പോഴും മൊയ്തീന്റെ ഓര്‍മകളില്‍ ജീവിക്കകയാണെന്ന്....

മൊയ്തീന്റെയും കാഞ്ചന മാലയുടെയും പ്രണയം പ്രേക്ഷകരെ കരയിപ്പിച്ച് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഉള്ളിലെ പ്രണയത്തിന്റെ വേദന കടിച്ചമര്‍ത്തി യഥാര്‍ത്ഥ കാഞ്ചന മാലയും സന്തോഷിക്കുകയാണ്. പക്ഷെ സിനിമ തിയേറ്ററില്‍ പോയി കാണില്ലെന്നാണത്രെ കാഞ്ചനയുടെ തീരുമാനം.


കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

സിനിമ നല്ലതാണെന്നും ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാഞ്ചന മാല പറഞ്ഞു.


കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

എന്നാല്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ തിയേറ്ററില്‍ പോയി കാണില്ലെന്നാണ് കാഞ്ചന പറഞ്ഞതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.


കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

അറുപതുകളില്‍ മലബാറില്‍ കോളിളക്കം സൃഷ്ടിച്ച മൊയ്തീന്‍ - കാഞ്ചനമാല പ്രണയകഥയിലെ നായിക ഇന്നും അവരുടെ കാത്തിരിപ്പു തുടരുകയാണ്.


കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

പൃഥ്വിരാജാണ് ചിത്രത്തില്‍ കാഞ്ചന മാലയുടെ പ്രിയതന്‍ മൊയ്തീനായി എത്തിയത്. ഇന്ന് വെള്ളിത്തിരയില്‍ ഉള്ളവരില്‍ തന്റെ മൊയ്തീനാകാന്‍ എന്തുകൊണ്ടും ഛായയുള്ളത് പൃഥ്വിയ്ക്കാണെന്ന് കാഞ്ചന മാല പറഞ്ഞിരുന്നു.


കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

കാഞ്ചന മാലയായി വെള്ളിത്തിരയില്‍ എത്തിയത് പാര്‍വ്വതിയാണ്.


കാഞ്ചനമാല ആ സിനിമ തിയേറ്ററില്‍ പോയി കാണില്ല!!

നീണ്ട ആറ് വര്‍ഷമെടുത്താണ് ആര്‍ എസ് വിമല്‍ ഈ ചിത്രത്തിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. നേരത്തെ 'ജലം കൊണ്ട് മുറിവേറ്റവള്‍' എന്ന പേരില്‍ ഈ സംഭവം വിമല്‍ ഡോക്യുമെന്ററി ആക്കിയിരുന്നു.


English summary
While Malayalees celebrate the unconditional love of Moideen and Kanchanamala portrayed by Prithviraj and Parvathy in Ennu Ninte Moideen, the real Kanchanamala aka Kanchanamma, the unmarried widow of Moideen, is at Mukkam relishing the priceless memories she had with her lover years back. Her close friends and relatives say that she is extremely happy that her love story and Moidheen will be eternal hereafter as it has been accepted by Kerala, but the she hesitates to go and watch the movie in theater.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X