»   » വെറുതെ ആഘോഷിക്കാനല്ല ബിലാലിന്റെ രണ്ടാം വരവ്, അതും ദശാബ്ദത്തിന് ശേഷം! പുതിയ ദൗത്യം?

വെറുതെ ആഘോഷിക്കാനല്ല ബിലാലിന്റെ രണ്ടാം വരവ്, അതും ദശാബ്ദത്തിന് ശേഷം! പുതിയ ദൗത്യം?

Posted By:
Subscribe to Filmibeat Malayalam
ബിലാലിന്റെ രണ്ടാം വരവ്! സംവിധായകൻ പറയുന്നു | filmibeat Malayalam

ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഇന്നും ആവേശമാണ്. മലയാള സിനിമയ്ക്ക് അതുവരെ പരിചയമില്ലാത്ത ഒരു നായക പാത്രസൃഷ്ടിയായിരുന്നു ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. അതിനെ ഏറ്റെടുക്കാന്‍ ആദ്യം വൈമനസ്യം കാണിച്ച പ്രേക്ഷകര്‍ പിന്നീട് ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

ദുല്‍ഖറിന് മുന്നേ ആ ഭാഗ്യം പ്രണവിനെ തേടിയെത്തുന്നു! ബിലാല്‍ ജോണ്‍ കുരിശിങ്കലിനൊപ്പം പ്രണവും?

ബിലാല്‍ വീണ്ടും വരുന്നു എന്ന പ്രഖ്യാപനത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും ചില ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ അവശേഷിക്കുന്നുണ്ട്. അതില്‍ പ്രധാനം എന്താണ് ബിലാലിന്റെ പുതിയ ദൗത്യം എന്നത് തന്നെയാണ്. കാരണം, ആദ്യഭാഗത്തിന്റെ വിജയത്തിന്റെ മറപിടിച്ച് കൊട്ടി ഘോഷിച്ചെത്തിയ ചിത്രങ്ങള്‍ തകര്‍ന്നടിഞ്ഞ ചരിത്രം മലയാളത്തിനുണ്ട്.

എന്തിന് ബിലാല്‍?

ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രേക്ഷകര്‍ ഈ ചിത്രത്തേക്കുറിച്ച് ചോദിക്കുന്ന ചോദ്യം ഇതാണ്. ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സാധിക്കുന്ന ഒരേഒരാള്‍ സംവിധായകന്‍ അമല്‍ നീരദാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

തരംഗമായ പ്രഖ്യാപനം

ബിഗ് ബിയുടെ പത്താം വാര്‍ഷികത്തിന് പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയേക്കും എന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത് വെള്ളിയാഴ്ചയായിരുന്നു. പ്രേക്ഷകരും താരങ്ങളും ഏറ്റെടുത്ത പ്രഖ്യാപനം തരംഗമായി മാറുകയായിരുന്നു.

ഉത്തരവാദിത്വം കൂട്ടുന്നു

ആദ്യ ഭാഗം വളരെ അധികം ആഘോഷിക്കപ്പെട്ടിരുന്നെങ്കിലും രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനത്തിന് ഇത്രയധികം സ്വീകാര്യത അമല്‍ നീരദ് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ചിത്രത്തിന്മേലുള്ള തന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് അമല്‍ നീരദ് പറയുന്നത്.

അതിജീവനത്തിന്റെ ബിഗ് ബി

പത്ത് വര്‍ഷം മുമ്പുള്ള ബിഗ് ബി ഒരു സംഘം ചെറുപ്പക്കാരുടെ സ്വപ്‌നവും അതിജീവനത്തിന്റെ ഭാഗവുമായിരുന്നു. നോഹയുടെ പേടകം പോലെ അവസാന നൗകയായിരുന്നു. തങ്ങളുടെ പേടകത്തിലെ ഹീറോയും രക്ഷകനും മമ്മൂട്ടിയായിരുന്നെന്ന് അമല്‍ നീരദ് പറയുകയുണ്ടായി.

ഇത്ര പ്രതീക്ഷിച്ചില്ല

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബി ഒരുക്കുമ്പോള്‍ അത് കാലങ്ങള്‍ക്കിപ്പുവറവും പ്രേക്ഷകരുടെ ഹൃദയത്തില്‍ നില്‍ക്കുമെന്ന് ഒരിക്കലും കരുതിയില്ല. പ്രേക്ഷക ശ്രദ്ധ നേടുന്ന മികച്ചൊരു ചിത്രമായിരിക്കും ബിഗ് ബിക്ക് തുടര്‍ച്ചയായി ഒരുക്കുക എന്നാണ് അമല്‍ നീരദ് പറയുന്നത്.

രണ്ടാം വരവിന്റെ പ്രസക്തി

ആദ്യഭാഗം ആഘോഷിക്കപ്പെട്ടതുകൊണ്ടല്ല രണ്ടാം ഭാഗം ഒരുക്കുന്നത്. അങ്ങനെയായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു. ഒരു പക്ഷെ അത് ആദ്യഭാഗത്തിന്റെ വശ്യത പോലും നഷ്ടപ്പെടുത്തിയേനെ. പത്ത് വര്‍ഷം വര്‍ഷത്തിന് ശേഷം ബിലാല്‍ തിരികെ എത്തുമ്പോള്‍ അതിന് ശക്തമായ ഒരു കാരണമുണ്ട്. വളരെ കൗതുകമുള്ള ഒരാശയം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അമല്‍ നീരദ് പറയുന്നു.

ഒന്നും തീരുമാനിച്ചിട്ടില്ല

2018ല്‍ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് കാര്യങ്ങളിലൊന്നും തീരുമാനമായിട്ടില്ല. ബിഗ് ബിയിലെ ചില കഥാപാത്രങ്ങള്‍ ബിലാലിലും ഉണ്ടാകും. സിനിമയ്ക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും അമല്‍ നീരദ് പറയുന്നു.

English summary
The reason behind Bilal's come back after ten years. We have got an interesting idea,says Amal Neerad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X