»   » ആഷിഖിന്റെ മാര്‍ക്ക് സൂപ്പര്‍താരത്തിനല്ല!

ആഷിഖിന്റെ മാര്‍ക്ക് സൂപ്പര്‍താരത്തിനല്ല!

Posted By:
Subscribe to Filmibeat Malayalam

രണ്ടു സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ പ്രിയ സംവിധായകനായി മാറി കഴിഞ്ഞു ആഷിഖ് അബു. രുചിയുടെ വകഭേദങ്ങള്‍ പകര്‍ന്നു തന്ന സാള്‍ട്ട് ആന്റ് പെപ്പറിനും പെണ്ണിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞ 22 എഫ്‌കെയ്ക്കും ശേഷം തടിയന്റെ കഥയുമായാണ് ആഷിഖ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഡാ തടിയാ എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഗാങ്സ്റ്റര്‍ എന്നൊരു ചിത്രവും ആഷിഖ് പ്ലാന്‍ ചെയ്തിട്ടുണ്ട്.

സൂപ്പര്‍താരം നായകനായെത്തുമ്പോള്‍ സിനിമയുടെ ട്രീറ്റ്‌മെന്റ് മാറുമെന്ന് ആഷിഖ് പറയുന്നു. എന്നാല്‍ സൂപ്പര്‍താരത്തിനല്ല തിരക്കഥയ്ക്ക് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. ഒരു സൂപ്പര്‍താരത്തെ നായകനാക്കി ഒരു ചിത്രം ഒരുക്കുമ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ചിലതുണ്ടാകും. ഇതും സംവിധായകന്‍ കണക്കിലെടുക്കേണ്ടതുണ്ട്. 

ഓരോ സിനിമയെടുക്കുമ്പോഴും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. സാള്‍ട്ട് ആന്റ് പെപ്പറും 22 എഫ്‌കെയും ഒരുക്കിയതും പല വെല്ലുവിളികളേയും അതിജീവിച്ചാണ്. ഇതു പോലെ തന്നെ ഡാ തടിയാ എന്ന ചിത്രത്തിനും അതിന്റേതായ വെല്ലുവിളികളുണ്ട്. തടിയനായ ഒരാളുടേയും കൂട്ടുകാരുടേയും കഥയാണ് ഡാ തടിയായെന്നും ആഷിഖ് പറയുന്നു.

English summary
A film that has a superstar as part of the cast needs to be treated differently; but that doesn't mean the script won't be top priority.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam