twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ ശരിക്കുള്ള സൗണ്ട് കേട്ടിട്ടുണ്ടോ.. കേള്‍ക്കണോ..??

    By Aswini
    |

    Recommended Video

    ശബ്ദവിസ്മയങ്ങളുമായി തൃശ്ശൂർ പൂരം സിനിമയാക്കി റസൂൽ പൂക്കുട്ടി | filmibeat Malayalam

    മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ റസൂല്‍ പൂക്കുട്ടി നായകനാകുന്ന ദ സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കര്‍മ്മം മമ്മൂട്ടി നിര്‍വ്വഹിച്ചു. താനല്ല ഈ സിനിമയുടെ ഹീറോ, പൂരമാണ് എന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്.

    പണികിട്ടിക്കഴിഞ്ഞപ്പോഴാണ് പലതും പഠിച്ചത്, സിനിമയ്ക്ക് പുറത്ത് മണ്ടത്തരങ്ങള്‍ പറ്റിയെന്ന് മൈഥിലിപണികിട്ടിക്കഴിഞ്ഞപ്പോഴാണ് പലതും പഠിച്ചത്, സിനിമയ്ക്ക് പുറത്ത് മണ്ടത്തരങ്ങള്‍ പറ്റിയെന്ന് മൈഥിലി

    സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പങ്കെടുത്ത ചടങ്ങില്‍ മമ്മൂട്ടി ഉള്‍പ്പടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ആദ്യകാല നടി ജലജ തുടങ്ങിയവരൊക്കെ മുഖ്യാതിഥികളായെത്തി. ചടങ്ങിന്റെ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

    ദ സൗണ്ട് സ്റ്റോറി

    ദ സൗണ്ട് സ്റ്റോറി

    തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദ വിരുന്നിനെ കുറിച്ചാണ് ദ സൗണ്ട് സ്റ്റോറി എന്ന ചിത്രം കഥ പറയുന്നത്. അന്ധനായ ഒരാളുടെ പൂരത്തിന്റെ അനുഭവമാണ് സിനിമ. തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദങ്ങളെല്ലാം പൂക്കുട്ടി ഒപ്പിയെടുത്തിട്ടുണ്ട്.

    കഥ - തിരക്കഥ- സംവിധാനം

    കഥ - തിരക്കഥ- സംവിധാനം

    റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രശാന്ത് പ്രഭാകരാണ് ദ സൗണ്ട് സ്റ്റോറി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    പൂരത്തിന്റെ ശബ്ദ വിരുന്ന്

    പൂരത്തിന്റെ ശബ്ദ വിരുന്ന്

    കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്റെ ശബ്ദം തത്സമയം റെക്കോഡ് ചെയ്തതാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. റസൂല്‍ പൂക്കുട്ടി തന്നെയാണ് ചിത്ത്രതിന്റെ ശബ്ദമിശ്രണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്.

    മമ്മൂട്ടി പറഞ്ഞത്

    മമ്മൂട്ടി പറഞ്ഞത്

    തൃശ്ശൂര്‍ പൂരത്തെ അറിയാവുന്ന, തൃശ്ശൂര്‍ പൂരം ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഒരാള്‍ക്ക് ഈ 'ശ്രവ്യ കാവ്യം' ഒരു പുതിയ അനുഭവമായിരിയ്ക്കും എന്ന് മമ്മൂട്ടി ഓഡിയോ ലോഞ്ച് ചടങ്ങ് നിര്‍വ്വഹിച്ച ശേഷം പറഞ്ഞു

    ഞാനല്ല നടന്‍

    ഞാനല്ല നടന്‍

    എന്റെ ആദ്യ സിനിമ, ഞാന്‍ നായകനാകുന്ന ആദ്യ സിനിമ അങ്ങനെ ഒരു സിനിമ അല്ല ഇത്. പൂരമാണ് ഈ സിനിമയുടെ ഹീറോ. കണ്ണ് കാണാന്‍ കഴിയാത്ത ആള്‍ക്കാരാണ് സിനിമയുടെ ഹീറോ. അവര്‍ക്ക് വേണ്ടിയിട്ടുള്ളതാണ് ഈ സിനിമ.

    ഏപ്രിലില്‍ റിലീസ്

    ഏപ്രിലില്‍ റിലീസ്

    രാജീവ് പനയ്ക്കല്‍ നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ മാസത്തോടെ തിയേറ്ററിലെത്തും എന്നാണ് പ്രതീക്ഷ. നാല് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.

    ഡോക്യുമെന്ററി

    ഡോക്യുമെന്ററി

    പൂരങ്ങളുടെ ശബ്ദം പൂര്‍ണമായും ആസ്വദിക്കാന്‍ 'എ ട്രാവലോഗ് വിത്ത് റസൂല്‍ പൂക്കുട്ടി' എന്ന നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും ഒരുക്കുന്നുണ്ട്.

    English summary
    Resul pookutty film ''The sound Story'' musicl lauch' done by Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X