»   » ഒരിക്കല്‍ പോലും സിനിമയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത സൂപ്പര്‍സ്റ്റാര്‍, ഇതാണ്ട സൂപ്പര്‍സ്റ്റാര്‍

ഒരിക്കല്‍ പോലും സിനിമയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത സൂപ്പര്‍സ്റ്റാര്‍, ഇതാണ്ട സൂപ്പര്‍സ്റ്റാര്‍

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ ഒരു പ്രമുഖ മലയാളി നടി ആക്രമിയ്ക്കപ്പെട്ടപ്പോള്‍ ചില പ്രമുഖ താരങ്ങള്‍ തന്റെ ചിത്രത്തില്‍ ഇനി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഒരു രംഗം പോലും ഉണ്ടാകില്ല എന്ന് പ്രഖ്യാപിയ്ക്കുകയുണ്ടായി. ഇതിനെ പിന്തുണച്ചും എതിര്‍ത്തും പലരും രംഗത്തെത്തി. സിനിമ ഒരു കലയാണ്, അത്തരം രംഗങ്ങള്‍ ചെയ്യാതെയൊന്നും സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു പലരും പറഞ്ഞത്. ഇത് ശരിയായ തീരുമനമാണെന്ന് പ്രശംസിച്ചവരുമുണ്ട്.

ഒരേ ഒരു വര്‍ഷം, 34 സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍! മോഹന്‍ലിന്റെ ഈ റെക്കോഡ് മറികടക്കാന്‍ ആര്‍ക്ക് കഴിയും?

എന്നാല്‍ സ്ത്രീകളെ അപമാനിക്കുന്ന സിനിമ മാത്രമല്ല, തന്റെ ആരാധകര്‍ വഴിതെറ്റുന്ന ഒരു രംഗം പോലും അഭിനയിക്കാതെ സൂപ്പര്‍സ്റ്റാറായ ഒരു നടന്‍ ദക്ഷിണേന്ത്യയിലുണ്ടായിരുന്നു. ഒരു ചിത്രത്തില്‍ പോലും അദ്ദേഹം മദ്യപിച്ചുകൊണ്ടോ, പുകവലിച്ചുകൊണ്ടോ എത്തിയിട്ടില്ല...

ആരാണത്..?

ആ മഹാ നടനാണ് രാജ്കുമാര്‍. കന്നട സിനിമയിലെ സൂപ്പര്‍സ്റ്റാറായ രാജ്കുമാര്‍ 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ചിത്രത്തില്‍ പോലും പുകവലിക്കുകയോ മദ്യപിയ്ക്കുകയോ ചെയ്തിട്ടില്ല.

ഒഴിവാക്കി തരണമെന്ന്

ഒരിക്കല്‍ പോലും മദ്യപാനിയായോ പുകവലിക്കാരനായ സ്‌ക്രീനില്‍ എത്താതിരിക്കാന്‍ രാജ്കുമാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരം രംഗങ്ങള്‍ താന്‍ നായകനാകുന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് അദ്ദേഹം സംവിധായകരോട് ആവശ്യപ്പെടുമായിരുന്നു.

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍

ആവശ്യമായി വന്നാല്‍ മുഴുക്കുടിയന്മരായും ചെയിന്‍ സ്‌മോക്കറായി അഭിനയിക്കാന്‍ മലയാളത്തിലെ താരങ്ങള്‍ തയ്യാറാണ്. മമ്മൂട്ടി ആദ്യം ഒരു ചെയിന്‍ സ്‌മോക്കറായിരുന്നു. പിന്നീട് യഥാര്‍ത്ഥ ജീവിതത്തില്‍ അതില്‍ നിര്‍ത്തിയെങ്കിലും സിനിമയ്ക്ക് വേണ്ടി ഇപ്പോഴും മമ്മൂട്ടി പുകവലിക്കും. ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി പുകവലിച്ചുകൊണ്ടെത്തുന്ന ടീസര്‍ വമ്പന്‍ ഹിറ്റാകുകയും ചെയ്തു.

തമിഴിലെ സൂപ്പര്‍താരങ്ങള്‍

രജനികാന്ത് ആദ്യകാല ചിത്രങ്ങളില്‍ സ്റ്റൈലായി ചുണ്ടില്‍ സിഗരറ്റ് വയ്ക്കുമായിരുന്നു. പിന്നീട് ആരാധകര്‍ അത് അനുകരിക്കാന്‍ തുടങ്ങിയതോടെ സിനിമയില്‍ സിഗരറ്റ് വലിക്കുന്ന പരിപാടി രജനികാന്ത് നിര്‍ത്തി. കൂടെ അഭിനയിക്കുന്ന നായികമാര്‍ ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ പ്രയാസമാണ് എന്ന് പറഞ്ഞപ്പോഴാണത്രെ കമല്‍ ഹസന്‍ പുകവലി നിര്‍ത്തിയത്. എന്നാല്‍ മദ്യപിച്ചുകൊണ്ട് ഇപ്പോഴും അഭിനയിക്കാറുണ്ട്.

English summary
The South Indian Superstar Who Never Used Slcohol Or Smoked On Screen

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam